ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇംഗ്ലണ്ട് രണ്ടാമത്; ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Published : Nov 26, 2018, 07:01 PM IST
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇംഗ്ലണ്ട് രണ്ടാമത്; ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Synopsis

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട് ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാമത്. ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. എന്നാല്‍ അത്ര സുരക്ഷിതമല്ല ഇന്ത്യയുടെ സ്ഥാനം...  

ദുബായ്: ശ്രീലങ്കയെ 3-0ന് വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിന് 108 പോയിന്‍റുകളാണ് ഐസിസി പുറത്തുവിട്ട പുതിയ റാങ്കിംഗിലുള്ളത്. പരമ്പര തുടങ്ങുംമുന്‍പ് 106 പോയിന്‍റുമായി മൂന്നാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്. 116 പോയിന്‍റുകളുള്ള ഇന്ത്യയാണ് റാംങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 106 പോയിന്‍റുകളുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതുണ്ട്

എന്നാല്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം അത്ര സുരക്ഷിതമല്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ നാല് മത്സരങ്ങളും ഓസീസ് വിജയിക്കുകയും ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ 3-0ന് തകര്‍ക്കുകയും ചെയ്‌താല്‍ നേരിയ വ്യത്യാസത്തില്‍ ഓസീസിനെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തും. ഇതോടെ ഇന്ത്യയെ നേരിയ വ്യത്യാസത്തില്‍ ഇംഗ്ലണ്ടും പിന്നിലാക്കും. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും എതിരാളികളെ വൈറ്റ് വാഷ് ചെയ്താല്‍ ഇന്ത്യയ്ക്ക് റാങ്കിംഗില്‍ ബഹുദൂരം മുന്നിലെത്താം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല