
മുംബൈ: മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെ 40-ാം പിറന്നാളായിരുന്നു ഒക്ടോബര്‍ ഏഴിന്. ബോളിവുഡ് നടിയും ഭാര്യയുമായ സാഗരിക ഖാട്ഗെക്കൊപ്പം മാലദ്വീപിലായിരുന്നു സഹീറിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ആശിഷ് നെഹ്റയും അജിത് അഗാര്‍ക്കറും സഹീറിനൊപ്പം പിറന്നാളാഘോഷത്തിനുണ്ടായിരുന്നു.
യുവരാജിന്റെ ഭാര്യ ഹേസല്‍ കീച്ച്, അഗാര്‍ക്കറുടെ ഭാര്യ ഫാത്തിമ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. 2015ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സഹീര്‍ 2017ലാണ് സാഗരികയെ വിവാഹം കഴിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!