
ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇൻഡീസിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ രാത്രി എട്ടരയ്ക്ക് ന്യുസീലൻഡിനെ നേരിടും. യുവനിരയുമായി ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഹർമൻ പ്രീത് സിംഗും സംഘവും ഇറങ്ങുന്നത്. ടീമിലെ ആറുപേർക്ക് ആദ്യ ലോകകപ്പാണിത്.
ഹർമൻപ്രീത്, സ്മൃതി മന്ദാന, പരിചയസമ്പന്നയായ മിതാലി രാജ് എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിംഗിൽ പൂനം യാദവ്, ദീപ്തി ശർമ്മ, രാധ യാദവ് എന്നിവരുടെ പ്രകടനം നിർണായകമാവും. പുതിയ കോച്ച് രമേഷ് പവാറിന്‍റെ ശിക്ഷണത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടുവതവണ സെമിയിലെത്തിയതാണ് ലോകകപ്പിൽ ഇന്ത്യയുടെ നേട്ടം.
2016ൽ സെമിയിലെത്തിയ ന്യുസീലൻഡിന്‍റെ പ്രമുഖതാരങ്ങളെല്ലാം ഇത്തവണയും ടീമിലുണ്ട്. ഉഗ്രന്‍ ഫോമിലുള്ള സൂസി ബെയ്റ്റ്സായിരിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഞായറാഴ്ച പാകിസ്ഥാനും 15ന് അയർലൻഡും 17ന് മൂന്ന് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. ഈമാസം 25നാണ് ഫൈനൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!