
ലോക ട്വന്‍റി 20യിൽ സെമിയിലെത്തുകയാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യമെന്ന് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. എന്നാല്‍ കിരീടം നേടാന്‍ ടീമിന് കരുത്തുണ്ടെന്ന് മുതിര്‍ന്ന താരം മിതാലി രാജ് പറഞ്ഞു. ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ താരമായ ഹര്‍മന്‍പ്രീത് കൗറിനെ സമ്മര്‍ദ്ദം അലട്ടില്ലെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
കരിബീയന്‍ നാട്ടിൽ കിരീടം തേടിയിറങ്ങുന്ന ഇന്ത്യന്‍ പെൺപടയെ നയിക്കുന്നത് ഹര്‍മന്‍പ്രീത് കൗറാണ്. കോലിപ്പടയെ പോലെ തലക്കെട്ടുകളില്‍ ഇടംപിടിച്ചില്ലെങ്കിലും ആരെയും കീഴടക്കാന്‍ പോന്ന വീര്യമുണ്ട് ഇന്ത്യന്‍ വനിതാ ടീമിനും.
വിദേശ ലീഗുകളിലെ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ഗ്ലാമര്‍ താരമായ സ്മൃതി മന്ദാന മികച്ച ഫോം തുടരാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി ആകെ മൂന്ന് ജയം മാത്രം നേടിയ ഇന്ത്യന്‍ പെൺപട ഇക്കുറി ചരിത്രം തിരുത്തുമെന്ന് ഉറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!