ട്വന്റി- 20 വനിതാ ലോകകപ്പിന് നാളെ തുടക്കം; ബാറ്റിംഗ് കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ

By Web TeamFirst Published Nov 8, 2018, 1:20 PM IST
Highlights

ഐസിസി വനിതാ ലോക ട്വന്റി- 20 ചാമ്പ്യന്‍ഷിപ്പിന് നാളെ വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കം. 10 ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ന്യുസീലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം.

ഗയാന: ഐസിസി വനിതാ ലോക ട്വന്റി- 20 ചാമ്പ്യന്‍ഷിപ്പിന് നാളെ വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കം. 10 ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ന്യുസീലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിൽ മിതാലി രാജ് , സ്മൃതി മന്ദാന എന്നീ പ്രമുഖ താരങ്ങളുമുണ്ട്. വെസ്റ്റ് ഇന്‍ഡീസാണ് നിലവിലെ ചാമ്പ്യന്മാര്‍. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയയാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍.

ഏകദിനത്തില്‍ ലോകകപ്പ് ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച ഇന്ത്യക്ക് രണ്ടു തവണ സെമിയിലെത്തിയതാണ് ഇതിന് മുന്‍പ്  പ്രധാന നേട്ടം. പിന്നീടുള്ള ടൂര്‍ണമെന്റുികളിലെല്ലാം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഐസിസി റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. സമൃതി മന്ദാനയുടെ ബാറ്റിംഗ് ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഗ്രൂപ്പ് ബിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം കഴിഞ്ഞാല്‍ 11ന് ഇന്ത്യാ-പാക്കിസ്ഥാനെ നേരിടും. 15ന് അയര്‍ലന്‍ഡുമായും 17ന് ഓസ്ട്രേലിയയുമായും ഇന്ത്യ ഏറ്റുമുട്ടും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഈ മാസം 24നാണ് ഫൈനല്‍.

click me!