
സെയ്ന്‍റ് മോറിസ്: ഇന്ത്യന്‍ താരങ്ങളോടും ആരാധകരോടുമുള്ള സ്നേഹം തുറന്നുപറഞ്ഞ് പലതവണ കയ്യടി നേടിയ താരമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദി. സ്വിറ്റസര്‍ലന്‍ഡിലെ സെയ്ന്‍റ് മോറിസില്‍ നടക്കുന്ന ഐസ് ക്രിക്കറ്റില്‍ ഇന്ത്യക്കാരോടുള്ള സ്നേഹം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചിരിക്കുകയാണ് അഫ്രിദി . ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കായി അഫ്രിദി പോസ് ചെയ്തിടത്താണ് സംഭവങ്ങളുടെ തുടക്കം.
ആരാധികമാരില്‍ ഒരാള്‍ മടക്കിപ്പിടിച്ച ഇന്ത്യന്‍ പതാകയുമായാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ട അഫ്രിദി പതാക നിവര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അഫ്രിദി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ താരമായി. അഫ്രിദിയുടെ സുമനസിന് മനസറിഞ്ഞ് കയ്യടിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!