ചരിത്ര പോരാട്ടം; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍

Published : Feb 02, 2018, 05:11 PM ISTUpdated : Oct 04, 2018, 06:50 PM IST
ചരിത്ര പോരാട്ടം; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍

Synopsis

ബേണ്‍: ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ കളിയഴക് ഒരിക്കല്‍ കൂടി കാണാന്‍ ആരാധകര്‍ക്ക് അവസരം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെന്റ് മോറിറ്റ്‌സില്‍ ഫെബ്രുവരി 9, 10 തിയതികളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വിരേന്ദര്‍ സെവാഗ് നയിക്കുന്ന ഡയമണ്ട്‌സും ഷാഹിദ് അഫ്രീദിയുടെ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടും. മത്സരം വൈകിട്ട് നാല് മുതല്‍ എട്ടുവരെ സോണി ഇഎസ്‌പിഎന്നിലും സോണി സിക്‌സിലും തല്‍സമയം കാണാം. 

വീരേന്ദര്‍ സേവാഗ് നായകനായ ഡയണ്ട്‌സില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, ജൊഗീന്ദര്‍ ശര്‍മ്മ, രമേഷ് പവാര്‍ തുടങ്ങിയവര്‍ പാഡണിയും. അതേസമയം ഷാഹിദ് അഫ്രിദി നായകനായ റോയല്‍സില്‍ ഷുഹൈബ് അക്തര്‍, ജാക്വസ് കാലിസ്, ഡാനിയേല്‍ വെട്ടോറി തുടങ്ങിയ ഇതിഹാസ താരങ്ങളാണ് കളിക്കുക. സ്വിറ്റ്‌സര്‍ലാന്‍ഡ് ക്രിക്കറ്റിന് കരുത്തുപകരും ചരിത്ര മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡയമണ്ട്‌സ്: വീരേന്ദര്‍ സെവാഗ്, സഹീര്‍ഖാന്‍, മുഹമ്മദ് കൈഫ്, അജിത് അഗാര്‍ക്കര്‍, മഹേള ജയവര്‍ധനെ, ലസിത് മലിംഗ, തിലകരത്‌നെ ദില്‍ഷന്‍, മൈക്ക് ഹസി, ആന്‍ഡ്രൂ സൈമണ്ട്‌സ്, ജൊഗീന്ദര്‍ ശര്‍മ്മ, രമേശ് പവാര്‍, രോഹന്‍ ജെയിന്‍.

റോയല്‍സ്: ഷാഹിദ് അഫ്രിദി, ഷുഹൈബ് അക്തര്‍, അബ്ദുര്‍ റസാഖ്, ജാക്വസ് കാലിസ്, ഗ്രേയിം സ്മിത്ത്, ഡാനിയേല്‍ വെട്ടോറി, നഥാന്‍ മക്കുല്ലം, ഗ്രാന്റ് ഏലിയറ്റ്, മോണ്ടി പനേസര്‍, ഒവൈസ് ഷാ, മാറ്റ് പ്രയര്‍, എയ്ഡന്‍ ആന്‍ഡ്രൂസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരളത്തിലെ ക്രിക്കറ്റ് ആവേശത്തിന് പുതിയ തട്ടകം; മംഗലപുരത്ത് വരുന്നൂ അത്യാധുനിക സ്റ്റേഡിയം, ഉദ്ഘാടനം മാർച്ച് 16ന്
'ധോണിയുടെ പിന്തുണയും സഞ്ജുവിന്റെ സഹായവും'; ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റുതുരാജിന് കാര്യങ്ങള്‍ എളുപ്പമെന്ന് ഇര്‍ഫാന്‍ പത്താന്‍