ഫൈനലിൽ 3 ഓവറിൽ 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാൻ ബിഷ്‌ണോയിക്ക് കഴിഞ്ഞിരുന്നില്ല. 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ബിഷ്‌ണോയിയുടെ ഓവറുകളാണെന്ന് ശ്രീകാന്ത് പറഞ്ഞു.
ടോക്കിയോ: ഏഷ്യൻ ഗെയിംസ് ടി20 ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സ്വർണം നേടിയെങ്കിലും, ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയുടെ മോശം ബൗളിംഗ് പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും ഒരു പന്ത് പോലും തിരിക്കാൻ കഴിയാത്ത ബിഷ്‌ണോയിയുടെ പ്രകടനത്തെ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് പരിഹസിച്ചത്.
ഫൈനലിൽ 3 ഓവറിൽ 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാൻ ബിഷ്‌ണോയിക്ക് കഴിഞ്ഞിരുന്നില്ല. 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ബിഷ്‌ണോയിയുടെ ഓവറുകളാണെന്ന് ശ്രീകാന്ത് പറഞ്ഞു. ഒരു സ്പിൻ പിച്ചിൽ പോലും പന്ത് തിരിക്കാൻ കഴിയാത്ത ഏത് തരം സ്പിന്നറാണ് ഇയാൾ. രവി ബിഷ്‌ണോയി ബൗൾ ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ ശരീരം മാത്രമേ തിരിയുന്നുള്ളൂ, പന്ത് ഒരു ഇഞ്ച് പോലും തിരിയുന്നില്ല. സ്പിൻ പിച്ചിൽ ഒരു ഇഞ്ച് പോലും പന്ത് തിരിക്കാത്ത ഏക ലെഗ് സ്പിന്നർ ഇയാളായിരിക്കും.
ജനങ്ങൾ ഇയാളെ അനാവശ്യമായി ഹൈപ്പ് ചെയ്യുകയാണ്. എപ്പോഴും ഹൈപ്പ് കൊടുത്താൽ ഏതൊരു കളിക്കാരനും പത്തോ പതിനഞ്ചോ ഇന്നിംഗ്സിൽ ഒരെണ്ണത്തിൽ നന്നായി കളിക്കും. പാകിസ്ഥാനിലെ സാധാരണ ബൗളർമാർ പോലും പന്ത് തിരിക്കുമ്പോൾ ബിഷ്‌ണോയിക്ക് അതിന് സാധിക്കുന്നില്ല. ബിഷ്‌ണോയി ബൗ ചെയ്യുമ്പോൾ പാകിസ്ഥാൻകാരല്ല, ഇന്ത്യൻ ആരാധകരാണ് പേടിക്കുന്നത്. അർഹരായ മറ്റ് താരങ്ങൾക്ക് അവസരം ലഭിക്കാൻ ഇയാളെ ടീമിൽ നിന്ന് പുറത്താക്കണമെന്നും ശ്രീകാന്ത് പറഞ്ഞു. ഏഷ്യൻ ഗെയിംസ് ഫൈനലില്‍ 19 റണ്‍സ് ജയം നേടി ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്തിയിരുന്നു.
