മെസിയുടെ അര്‍ജന്‍റീനയ്ക്ക് കടിഞ്ഞാണിട്ട പരിശീലകന്‍ രാജിവച്ചു

Web Desk |  
Published : Jul 18, 2018, 07:16 PM ISTUpdated : Oct 02, 2018, 04:26 AM IST
മെസിയുടെ അര്‍ജന്‍റീനയ്ക്ക് കടിഞ്ഞാണിട്ട പരിശീലകന്‍ രാജിവച്ചു

Synopsis

2016ലെ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഐസ്‍‍ലന്‍ഡ്  ക്വാര്‍ട്ടറിലെത്തിയിരുന്നു

മോസ്ക്കോ: റഷ്യന്‍ ലോകകപ്പില്‍ കിരീടപ്രതീക്ഷയുമായെത്തിയ മെസിയുടെ അര്‍ജന്‍റീനയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത് ഐസ്‍‍ലന്‍ഡ് ആയിരുന്നു. ആദ്യ മത്സരത്തില്‍ അവര്‍ മെസിപ്പടയുടെ വമ്പിനെ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഐസ് ലന്‍ഡിനുവേണ്ടി ചരിത്രമെഴുതിയ ഫുട്ബോള്‍  ടീമിന്‍റെ  പരിശീലകന്‍ ഹോള്‍ഗ്രിംസൺ രാജിവച്ചു.

സ്ഥാനമൊഴിയാന്‍  അനുവദിക്കണമെന്ന പരിശീലകന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചതായി ഐസ്‍‍ലന്‍ഡ് ഫുട്ബോള്‍  അസോസിയേഷന്‍ അറിയിച്ചു. 2011ൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ഹോള്‍ഗ്രിംസന്‍റെ മികവില്‍ ഐസ്‍ലന്‍ഡ് ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യത നേടിയിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ സമനിലയിൽ തളച്ച് തുടങ്ങിയ ഐസ്‍‍ലന്‍ഡ് ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. 2016ലെ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച്
ഐസ്‍‍ലന്‍ഡ്  ക്വാര്‍ട്ടറിലെത്തിയത്  ഹോള്‍ഗ്രിംസന്‍റെ പരിശീലന മികവിലായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊൽക്കത്തക്ക് വീണ്ടും തോൽവി, അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ജയം ഗുജറാത്തിന്
ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റു; ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജീവനക്കാരന്‍ പിടിയില്‍, 100 ടിക്കറ്റുകള്‍ പിടിച്ചെടുത്തു