
റോം: കഴിഞ്ഞ ആഴ്ചയാണ് ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിലെത്തിയത്. ക്രിസ്റ്റ്യാനോയെ ഔദ്യോഗികമായി ക്ലബ് അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ അതിലും വലിയ നീക്കവുമായി യുവന്‍റസ് രംഗത്തെത്തിയിരിക്കുകയാണ്.
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാനെയും അണിയറയിലെത്തിക്കാനുള്ള നീക്കങ്ങളാണ് യുവന്‍റസ് നടത്തുന്നത്. യുവന്‍റസിന്‍റെ സ്പോര്‍ടിംഗ്
ഡയറക്ടര്‍ സ്ഥാനം ഏറ്റടുക്കാന്‍ സിദാന്‍ സമ്മതിച്ചതായി , ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സീസണിന് ശേഷം അപ്രതീക്ഷിതമായി റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാന്‍ , പുതിയ ചുമതലകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. 1996നും 2001നും ഇടയിൽ യുവന്‍റസിനായി 151 മത്സരങ്ങള്‍ കളിച്ച ,സിദാന്‍ ഇറ്റാലിയന്‍ ലീഗിൽ നിന്നാണ് റയലിലേക്ക് മാറിയത്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ സിദാനെക്കൂടി പാളയത്തിലെത്തിക്കുന്നതിലൂടെ ചാമ്പ്യന്‍സ് ലീഗ് തന്നെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യുവന്‍റസ് പ്രഖ്യാപിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!