
ദില്ലി: ക്രിക്കറ്റിലെന്ന പോലെ ട്വിറ്ററിലും വെടിക്കെട്ട് തീര്‍ക്കുന്ന വീരേന്ദര്‍ സെവാഗിന്റെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഭര്‍ത്താക്കന്‍മാരെക്കുറിച്ച് മുമ്പും നിരവധി രസകരഹമായ ട്രോളുകള്‍ ട്വീറ്റ് ചെയ്തിട്ടുള്ള സെവാഗ് ഇത്തവണ ഒരു മരച്ചില്ലിയില്‍ ഇരിക്കുന്ന രണ്ട് പക്ഷികളുടെ ചിത്രം പങ്കുവെച്ച് ഇവരിലെ ഭര്‍ത്താവിനെ എളുപ്പത്തില്‍ കണ്ടെത്താമെന്നാണ് പറയുന്നത്.
ഈ പക്ഷികളക്കുറിച്ച് അധികമൊന്നും അറിയില്ല. പക്ഷെ ഇവരിലെ ഭര്‍ത്താവാരാണെന്ന് എളുപ്പത്തില്‍ മനസിലാവും. എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. മരത്തിലിരിക്കുന്ന പക്ഷികളില്‍ ഒരെണ്ണം വായ പൊളിച്ചിരിക്കുന്നുണ്ട്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിനാളുകളാണ് ചിത്രം പങ്കവെക്കുകയും ലൈക്ക് ചെയ്യുകയും ചെയ്തത്.
ഇതാദ്യമായല്ല, ഭാര്യമാരെക്കുറിച്ച് ഇത്തരത്തില്‍ സെവാഗ് ട്വീറ്റ് ചെയ്യുന്നത്. തന്റെ വിവാഹ വാര്‍ഷികത്തിനും ഈ വര്‍ഷം ഏപ്രിലിലും സെവാഗ് സമാനമായ ട്വീറ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!