വംശീയാധിക്ഷേപം; പിന്തുണച്ചവര്‍ക്ക് നന്ദിയറിയിച്ച് ഇമ്രാന്‍ താഹിര്‍

Published : Feb 12, 2018, 10:33 PM ISTUpdated : Oct 04, 2018, 07:26 PM IST
വംശീയാധിക്ഷേപം; പിന്തുണച്ചവര്‍ക്ക് നന്ദിയറിയിച്ച് ഇമ്രാന്‍ താഹിര്‍

Synopsis

ജൊഹന്നസ്ബര്‍ഗ്: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിനിടെ(പിങ്ക് ഏകദിനം) ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത് വിവാദമായിരുന്നു. മത്സരത്തിനിടെയാണ് ഗാലറിയില്‍ വെച്ച് ആരാധകര്‍ പാക്ക് വംശജനായ താരത്തെ അധിക്ഷേപിച്ചത്. സ്റ്റേഡിയത്തില്‍ വെച്ച് തന്നെ അപമാനിച്ച ആരാധകന് ദക്ഷിണാഫ്രിക്കന്‍ താരം മറുപടി നല്‍കിയിരുന്നു.

താരത്തിന്‍റെ പരാതിയില്‍ കുറ്റക്കാരനായ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തന്നെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് താഹിര്‍.

"രാജ്യത്തിനും ദേശത്തിനും മതത്തിനും അതീതമായി എല്ലാവരെയും സ്നേഹിക്കുന്നു. ലോകത്ത് എല്ലായിടത്തും ക്രിക്കറ്റ് കളിച്ചിട്ടുള്ള താന്‍ അവിടെയെല്ലാം സുഹൃത്തുക്കളെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂവെന്ന്" താഹിര്‍ പറഞ്ഞു. ഇമ്രാന്‍ താഹിറിനെതിരായ വംശീയാധിക്ഷേപം അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു ഇടപെട്ടു, ബട്‌ലര്‍ ബൗള്‍ഡ്; വരുണ്‍ ചക്രവര്‍ത്തിയെ ആത്മവിശ്വാസത്തിലേക്ക് കൊണ്ടുവന്ന 'ചേട്ടന്‍' മാജിക്
കളിച്ചത് നാലേ നാല് മത്സരങ്ങള്‍, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിന് അരികെ സഞ്ജു സാംസണ്‍; സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാമന്‍