വിക്കറ്റിന് മുന്നിലും പിന്നിലും ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍

Published : Feb 12, 2018, 09:33 PM ISTUpdated : Oct 04, 2018, 11:43 PM IST
വിക്കറ്റിന് മുന്നിലും പിന്നിലും ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍

Synopsis

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിന് ഇന്ത്യയിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ മുന്‍ നായകന്‍ എം.എസ് ധോണിയില്‍. രണ്ട് സുവര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മത്സരത്തില്‍ ധോണിയെ കാത്തിരിക്കുന്നത്. രണ്ട് ക്യാച്ചുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടം ധോണിക്ക് സ്വന്തമാകും. 

ഏകദിനത്തില്‍ 400 പേരെ പുറത്താക്കിയ നാലാം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം പരമ്പരയില്‍ ധോണി സ്വന്തമാക്കിയിരുന്നു. അതേസമയം 46 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 10000 ക്ലബിലിടം നേടുന്ന 12-ാം താരവും നാലാം ഇന്ത്യക്കാരനുമാകും ധോണി. സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഏകദിനത്തില്‍ പതിനായിരം തികച്ചിട്ടുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒരു കാലത്ത് കടുത്ത വിമര്‍ശനം നടത്തിയ ഗവാസ്‌ക്കറും സഞ്ജുവിന് പിറകെ; ബാറ്റിംഗ് പ്രദര്‍ശനമെന്ന് വാഴ്ത്തല്‍
'എന്താണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോമിന് പിന്നില്‍'; വ്യക്തമാക്കി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി