ഫ്രീയാണെങ്കില്‍ കുട്ടികളെ നോക്കാന്‍... പന്തിനെ വീണ്ടും ട്രോളി പെയ്‌നിന്‍റെ ഭാര്യ

Published : Jan 09, 2019, 02:53 PM IST
ഫ്രീയാണെങ്കില്‍ കുട്ടികളെ നോക്കാന്‍... പന്തിനെ വീണ്ടും ട്രോളി പെയ്‌നിന്‍റെ ഭാര്യ

Synopsis

പന്തിനെ ട്രോളി വീണ്ടും ബോണി പെയ്‌ന്‍ രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് ഇപ്പോഴത്തെ ട്രോളല്‍.

സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ തന്‍റെ കുട്ടികളെ നോക്കാന്‍ റിഷഭ് പന്തിനെ ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ക്ഷണിച്ചിരുന്നു.  പെയ്‌നും പന്തും തമ്മിലുള്ള വാക്ക്‌പോരിന്‍റെ തുടര്‍ച്ചയായിരുന്നു ഈ വെല്ലുവിളി. എന്നാല്‍ സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മുന്‍പ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഇരു ടീമുകളും എത്തിയപ്പോള്‍ പെയ്‌നിന്‍റെ കുട്ടികളെ ചുമലിലേറ്റി പന്ത് ഈ വെല്ലുവിളി ഏറ്റെടുത്തു. 

ഐസിസിയും പെയ്‌നിന്‍റെ ഭാര്യ ബോണി പെയ്‌നും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ആരാധകര്‍ക്കും ആവേശമായി. ടെസ്റ്റ് പരമ്പര അവസാനിച്ചെങ്കിലും ഇതിലെ നാടകീയത തുടരുകയാണ്. പന്തിനെ ട്രോളി വീണ്ടും ബോണി പെയ്‌ന്‍ രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് ഇപ്പോഴത്തെ ട്രോളല്‍. കുട്ടികളെ നോക്കാന്‍ റിഷഭ് പന്ത് ഇന്ന് ഫ്രീയാണെങ്കില്‍ അത്ഭുതമായിരിക്കും എന്ന് എഴുതി പന്തിനെ ടാഗ് ചെയ്തു ബോണി. 

മെല്‍ബണ്‍ ടെസ്റ്റിനിടെ കുട്ടിയെ നോക്കാന്‍ ക്ഷണിച്ചുകൊണ്ട് പന്തിനെ വെല്ലുവിളിക്കുകയായിരുന്നു പെയ്‌ന്‍. 'വല്യേട്ടന്‍ ധോണി ടീമിലെത്തിയല്ലോ, ഇനി എന്താ പരിപാടി, ബിഗ്ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിലേക്ക് വരുന്നോ, അവിടെ ഒരു ബാറ്റ്സ്മാന്റെ കുറവുണ്ട്. പിന്നെ ഹൊബാര്‍ട്ടില്‍ ഒരു വാട്ടര്‍ ഫ്രണ്ട് അപാര്‍ട്ട്മെന്റും സംഘടിപ്പിച്ച് തരാം. എന്റെ വീട്ടില്‍ വന്ന് കുട്ടികളെ നോക്കി ഇരുന്നാല്‍ മതി, ആ സമയം എനിക്കും ഭാര്യക്കും കൂടി സിനിമക്ക് പോവാലോ എന്നായിരുന്നു പെയ്‌നിന്‍റെ വാക്കുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ
ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ