ഇയാന്‍ ചാപ്പല്‍ കലിപ്പില്‍; ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് രൂക്ഷ വിമര്‍ശനം, എന്നാല്‍ കോലിക്ക് പ്രശംസ

Published : Jan 06, 2019, 06:21 PM ISTUpdated : Jan 06, 2019, 06:23 PM IST
ഇയാന്‍ ചാപ്പല്‍ കലിപ്പില്‍; ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് രൂക്ഷ വിമര്‍ശനം, എന്നാല്‍ കോലിക്ക് പ്രശംസ

Synopsis

'ടീമിന്‍റെ ഇപ്പോഴത്തെ മോശാവസ്ഥയ്ക്ക് കാരണം ക്രിക്കറ്റ് ഓസ്ട്രേലിയ ആണ്. വിവിയന്‍ റിച്ചാര്‍ഡ്സിനെപ്പോലെ എല്ലാ ഫോര്‍മാറ്റുകളിലും പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി'.  

സിഡ്‌നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ടീമിന്‍റെ ഇപ്പോഴത്തെ മോശാവസ്ഥയ്ക്ക് കാരണം ക്രിക്കറ്റ് ഓസ്ട്രേലിയ ആണെന്ന് ചാപ്പല്‍ പറഞ്ഞു. 

പ്രതിഭകളെ കണ്ടെത്താനോ അവരെ പരിപാലിക്കാനോ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. അണ്ടര്‍ 19 ലോകകപ്പുകളില്‍ നന്നായി കളിച്ചവരെ പിന്നീട് കണാനില്ല. ഐ പി എല്‍, ബിഗ് ബാഷ് തുടങ്ങിയ ട്വന്‍റി 20 ലീഗുകള്‍ കളിക്കാരെ മോശമായി ബാധിച്ചുവെന്നും ചാപ്പല്‍ പറഞ്ഞു. 

വിവിയന്‍ റിച്ചാര്‍ഡ്സിനെപ്പോലെ എല്ലാ ഫോര്‍മാറ്റുകളിലും പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്നും ചാപ്പല്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെഞ്ചുറിയടിച്ച് വീണ്ടും ചേസ് മാസ്റ്ററായി കിംഗ് കോലി, കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി
അടിച്ചു തകര്‍ത്ത് രഘുവംശി, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ആര്‍സിബിക്ക് കൊല്‍ക്കത്തക്കെതിരെ 193 റണ്‍സ് വിജയലക്ഷ്യം