
മുംബൈ: കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ കുഞ്ഞിക്കൈയുടെ ഒരു ചിത്രം രോഹിത് ആരാധകര്‍ക്കായി നേരത്തെ പങ്കുവച്ചിരുന്നു. റിതികയുടെയും രോഹിത്തിന്റേയും വിരലുകള്‍ കുഞ്ഞ് പിടിച്ചിരിക്കുന്ന ചിത്രമാണ് രോഹിത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഇപ്പോഴിതാ തന്റെ പൊന്നോമനയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ് രോഹിത്. 'സമൈറ' എന്നാണ് രോഹിത്തിന്റെ മകളുടെ പേര്. മകള്‍ക്കും റിതികയ്ക്കും ഒപ്പമുള്ള രസകരമായൊരു ചിത്രവും രോഹിത് ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ റിതികയുടെ പിറന്നാളിന് പങ്കെടുക്കാന്‍ കഴിയാതെപോയതില്‍ ക്ഷമ ചോദിച്ച് രോഹിത് ഒരു പോസ്റ്റിട്ടിരുന്നു. ഡിസംബര്‍ 21 ന് ആയിരുന്നു റിതികയുടെ പിറന്നാള്‍. 2015 ഡിസംബര്‍ 13 നാണ് രോഹിത്തും റിതികയും വിവാഹിതരായത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്ന സമയത്തായിരുന്നു രോഹിത് കുഞ്ഞ് പിറന്ന വിവരം അറിയുന്നത്. ഉടന്‍ നാട്ടിലേക്ക് മടങ്ങിയ താരത്തിന് സിഡ്‌നി ടെസ്റ്റ് നഷ്ടമായിരുന്നു. എന്നാല്‍ ജനുവരി 12 ന് തുടങ്ങുന്ന ഏകദിന മത്സരത്തില്‍ രോഹിത് കളിക്കും. രോഹിത്തിനെ നാലാം ടെസ്റ്റില്‍നിന്നും ഒഴിവാക്കിയെന്നും ജനുവരി എട്ടിന് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ടീമിനൊപ്പം പങ്കുചേരുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!