ആരാധകര്‍ക്ക് നിരാശയും സര്‍പ്രൈസും; ഇതാണ് കോലിയുടെ വിരമിക്കല്‍ പ്ലാന്‍

Published : Jan 13, 2019, 07:19 PM IST
ആരാധകര്‍ക്ക് നിരാശയും സര്‍പ്രൈസും; ഇതാണ് കോലിയുടെ വിരമിക്കല്‍ പ്ലാന്‍

Synopsis

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുകയാണ് ക്രിക്കറ്റ് താരങ്ങളുടെ പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത സമീപനമാണ് കോലിക്കുള്ളത്.   

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുകയാണ് ക്രിക്കറ്റ് താരങ്ങളുടെ പതിവ്. മക്കല്ലവും ഡിവില്ലിയേര്‍സും ഉള്‍പ്പെടെ ഇത്തരത്തില്‍ കളിക്കുന്ന താരങ്ങള്‍ നിരവധി. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറയുന്നത്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ പിന്നീട് ബാറ്റേന്തില്ല എന്നാണ്. 

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വേണ്ടത്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. വിരമിക്കലിന് ശേഷം എന്തുചെയ്യുമെന്ന് അറിയില്ല. എന്നാല്‍ വീണ്ടും ബാറ്റെടുക്കില്ലെന്ന് ഉറപ്പാണ്. ഒരിക്കല്‍ കളി നിര്‍ത്തിയാല്‍ അത് അവസാനമാണ്. പിന്നീട് ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങുന്ന കോലിക്ക് 30 വയസ് മാത്രമാണ് പ്രായം.  

ബിസിസിഐ നിയന്ത്രണം എടുത്തുമാറ്റിയാല്‍ വിരമിക്കലിന് ശേഷം ബി ഗ് ബാഷില്‍ കളിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനാണ് കോലിയുടെ ഈ ഉത്തരം. വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയുടെ നിയന്ത്രണം നിലവിലുണ്ട്. നിലവില്‍ ടെസ്റ്റ്- ഏകദിന റാങ്കിംഗുകളില്‍ ഒന്നാമനാണ് വിരാട് കോലി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുംബൈക്കെതിരായ ആവേശജയത്തിന് പിന്നാലെ ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം, ആർസിബി താരം ടിം ഡേവിഡിന് കനത്ത പിഴ
ടീമിലുണ്ടായിട്ടും ചാഹലിനെ പന്തേല്‍പ്പിക്കാതെ കാഴ്ചക്കാരനാക്കി ശ്രേയസ്, തോല്‍വിക്ക് പിന്നാലെ വിമർശനവുമായി മുൻതാരങ്ങൾ