
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് വിവിയന്‍ റിച്ചാര്‍ഡ്‌സ്. അവിസ്‌മരണീയമായ പ്രകടനമാണ് കോലിപ്പട കാഴ്‌ചവെച്ചതെന്ന് റിച്ചാര്‍ഡ്‌സ് ട്വീറ്റ് ചെയ്തു. പരമ്പര ജയത്തില്‍ നിര്‍ണായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെയും ഇതിഹാസം അഭിനന്ദിച്ചു.
ചരിത്ര ദൗത്യത്തില്‍ പ്രതികൂല സാഹചര്യങ്ങളില്‍ അസാധാരണ മികവാണ് പൂജാര കാട്ടിയതെന്നാണ് വിവിയന്‍ റിച്ചാര്‍ഡ്‌സിന്‍റെ വിശേഷണം. പരിശീലകന്‍ രവി ശാസ്‌ത്രിയെയും റിച്ചാര്‍ഡ്‌സ് അഭിനന്ദിച്ചു.
പരമ്പരയില്‍ 74.72 ശരാശരിയില്‍ 521 റണ്‍സ് പൂജാര നേടിയിരുന്നു. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയയില്‍ 1000 റണ്‍സുകള്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തി പൂജാര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!