'തല'മുറമാറ്റം; റിഷഭ് പന്ത് ലോകകപ്പിലുണ്ടാകുമെന്ന സൂചനയുമായി മുഖ്യ സെലക്‌ടര്‍

By Web TeamFirst Published Jan 8, 2019, 9:19 PM IST
Highlights

വെറ്ററന്‍ താരം എം എസ് ധോണി നില്‍ക്കേ യുവതാരം റിഷഭ് പന്ത് ലോകകപ്പിനുണ്ടാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുഖ്യ സെലക്‌ടര്‍ ഇപ്പോള്‍ നല്‍കുന്ന സൂചനകളനുസരിച്ച്...
 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് റിഷഭ് പന്ത് കാഴ്‌ചവെച്ചത്. എന്നാല്‍ വെറ്ററന്‍ താരം എം എസ് ധോണി നില്‍ക്കേ  ഏകദിന ടീമില്‍ പന്തിന് സ്ഥാനമുറപ്പിക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ഇത് പന്തിന്‍റെ ലോകകപ്പ് പ്രതീക്ഷകളും സംശയത്തിലാക്കുന്നു. ധോണിക്കാണ് ആദ്യ പരിഗണനയെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നേരത്തെ വ്യക്തമാക്കിരുന്നു. 

എന്നാല്‍ മുഖ്യ സെലക്‌ടര്‍ ഇപ്പോള്‍ നല്‍കുന്ന സൂചനകളനുസരിച്ച് റിഷഭ് പന്ത് ലോകകപ്പില്‍ കളിക്കും. ലോകകപ്പിനായി മത്സരരംഗത്തുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് പന്ത്. പരിഗണിക്കുന്ന മൂന്ന് വിക്കറ്റ് കീപ്പര്‍മാരും(ധോണി, പന്ത്, കാര്‍ത്തിക്) മികവ് കാട്ടുന്നുണ്ട്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ പന്തിന്‍റെ പേര് ഉറപ്പായും പരിഗണനയിലുണ്ടെന്നും എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളില്‍ നിന്ന് പന്തിന് വിശ്രമനുവദിച്ചതിന് കാരണവും പ്രസാദ് വ്യക്തമാക്കി. ജോലിഭാരം മൂലം താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത് സാധാരണമാണ്. അടുത്തിടെ മൂന്ന് ടി20കളും നാല് വമ്പന്‍ ടെസ്റ്റുകളും പന്ത് കളിച്ചു. താരത്തിന് ചില പരുക്കുകളുമുണ്ട്. കൂടുതല്‍ കരുത്തോടെ പന്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. 

click me!