തന്നെ നന്നായി അനുകരിച്ചു; ഓസീസ് ബാലന് ബൂംമ്രയുടെ സമ്മാനം

Published : Jan 09, 2019, 03:20 PM ISTUpdated : Jan 09, 2019, 03:24 PM IST
തന്നെ നന്നായി അനുകരിച്ചു; ഓസീസ് ബാലന് ബൂംമ്രയുടെ സമ്മാനം

Synopsis

വ്യത്യസ്ത ആക്ഷനില്‍ പന്തെറിയുന്ന ബൂംമ്രയെ അനുകരിക്കുന്നു ഒരു ഓസീസ് ബാലന്‍. 'കുഞ്ഞു ബൂംമ്ര'യുടെ ഓട്ടവും പന്തെറിയുമ്പോള്‍ തലയുടെ പൊസിഷനും ചലനങ്ങളുമെല്ലാം ബൂംമ്രയ്ക്ക് സമാനമാണ്.

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംമ്ര. ഇതോടെ ഓസ്‌ട്രേലിയയിലും ബൂംമ്രക്ക് ആരാധകരുണ്ടായി. വ്യത്യസ്ത ആക്ഷനില്‍ പന്തെറിയുന്ന ബൂംമ്രയെ അനുകരിക്കുന്ന ഓസീസ് ബാലന്‍ തന്നെ ഇതിനുദാഹരണം. 'കുഞ്ഞു ബൂംമ്ര'യുടെ ഓട്ടവും പന്തെറിയുമ്പോള്‍ തലയുടെ പൊസിഷനും ചലനങ്ങളുമെല്ലാം ബൂംമ്രയ്ക്ക് സമാനമാണ്.

മൈക്കല്‍ കര്‍ട്ടിന്‍ എന്നയാള്‍ ട്വിറ്ററിലാണ് ഈ ബാലന്‍റെ വീഡിയോ പങ്കുവെച്ചത്. നിങ്ങളുടെ വലിയ പരമ്പര ജയത്തിന്‍റെ ഏക പ്രശ്‌നം, അടുത്ത തലമുറയിലെ ഓസീസ് പേസര്‍മാരെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 

ബാലന്‍റെ ബൗളിംഗ് കണ്ട് ബൂംമ്രയ്ക്കും കണ്ണടയ്ക്കാനായില്ല. ബാലന് ആശംസകളുമായി ബൂംമ്ര രംഗത്തെത്തി. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ 21 വിക്കറ്റ് ബൂംമ്ര വീഴ്‌ത്തിയിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ
ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ