ഇതിലും വലിയ പ്രശംസ സ്വപ്‌നങ്ങളില്‍ മാത്രം; ബൂംമ്ര ലോകത്തെ ഏറ്റവും മികച്ച ബൗളറെന്ന് കോലി

Published : Dec 30, 2018, 02:59 PM ISTUpdated : Dec 30, 2018, 03:04 PM IST
ഇതിലും വലിയ പ്രശംസ സ്വപ്‌നങ്ങളില്‍ മാത്രം; ബൂംമ്ര ലോകത്തെ ഏറ്റവും മികച്ച ബൗളറെന്ന് കോലി

Synopsis

കളിയോടുള്ള മനോഭാവമാണ് മറ്റ് താരങ്ങളില്‍ നിന്ന് ബൂംമ്രയെ വ്യത്യസ്തനാക്കുന്നത്. വിക്കറ്റെടുക്കാന്‍ ദുര്‍ഘടം എന്ന് തോന്നുന്ന പിച്ചുകള്‍ കണ്ട് കണ്ണുമിഴിക്കുന്ന സ്വഭാവം അയാള്‍ക്കില്ല. ബൂംമ്രയെ ലോകത്തെ ഏറ്റവും മികച്ച ബൗളറെന്ന് നിസംശയം വിളിക്കാമെന്നും കോലി


മെല്‍ബണ്‍: പ്രതാപകാരികളായ ഓസ്‌ട്രേലിയന്‍ ടീമിനെ മെല്‍ബണില്‍ അരിഞ്ഞുവീഴ്‌ത്തിയ ജസ്‌പ്രീത് ബൂംമ്രയെ ലോകത്തെ ഏറ്റവും മികച്ച ബൗളറെന്ന് വിശേഷിപ്പിച്ച് വിരാട് കോലി. ബൂംമ്ര മാച്ച് വിന്നറാണ്. ലോകത്തെ ഏറ്റവും മികച്ച ബൗളറാണെന്ന് നിസംശയം പറയാമെന്നും ഇന്ത്യന്‍ നായകന്‍ മെല്‍ബണില്‍ മത്സരശേഷം പറഞ്ഞു.

കളിയോടുള്ള മനോഭാവമാണ് മറ്റ് താരങ്ങളില്‍ നിന്ന് ബൂംമ്രയെ വ്യത്യസ്തനാക്കുന്നത്. വിക്കറ്റെടുക്കാന്‍ ദുര്‍ഘടം എന്ന് തോന്നുന്ന പിച്ച് കണ്ട് കണ്ണുമിഴിക്കുന്ന സ്വഭാവം അയാള്‍ക്കില്ല. എങ്ങനെ വിക്കറ്റ് കൊയ്യാമെന്നും ടീമിനായി മത്സരം മാറ്റിമറിക്കാമെന്നുമാണ് ബൂംമ്രയുടെ ചിന്ത. ഈ മനക്കരുത്ത് അദേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഇങ്ങനെയൊരാളെ മുന്‍പ് കണ്ടിട്ടില്ല. ഇതാണ് ബൂംമ്രയുടെ വിജയത്തിന് പിന്നിലെന്നും, കഴിഞ്ഞ 12 മാസമായി നാം കാണുന്നതെന്നും കോലി പറഞ്ഞു.

മെല്‍ബണ്‍ ടെസ്റ്റില്‍ 86 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ബൂംമ്ര മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിരുന്നു. ഈ വര്‍ഷം ഒമ്പത് ടെസ്റ്റുകളില്‍ 48 വിക്കറ്റാണ് ബൂംമ്രയുടെ സമ്പാദ്യം. വിക്കറ്റുവേട്ടയില്‍ 2018ല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ(10 ടെസ്റ്റില്‍ 52 വിക്കറ്റ്) മാത്രമാണ് ബൂംമ്രയ്ക്ക് മുന്നിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മാറ്റം ഉറപ്പ്, ആയുഷ് ബദോനിക്ക് അരങ്ങേറ്റം, ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഇതിഹാസം അലീസ ഹീലി