
ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡിന്. രണ്ട് ടെസ്റ്റുകളുള്ള പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരുകയായിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 423 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. 659 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 236ന് എല്ലാവരും പുറത്തായി. കിവീസിന് വേണ്ടി നീല്‍ വാഗ്നര്‍ക്ക് നാലും ട്രന്റ് ബൗള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി. 67 റണ്‍ നേടിയ കുശാല്‍ മെന്‍ഡിസാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.
നാലാം ദിനം അവസാനിക്കുമ്പോള്‍ ലങ്ക ആറിന് 231 എന്ന നിലയിലായിരുന്നു. ശേഷിക്കുന്ന വിക്കറ്റുകള്‍ അഞ്ച് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. പരിക്കേറ്റ് പുറത്തായ ഏയ്ഞ്ചലോ മാത്യൂസ് പിന്നീട് ബാറ്റിങ്ങിനെത്തിയതുമില്ല. മെന്‍ഡിസിന് പുറമെ ദിനേശ് ചാണ്ഡിമല്‍ (56) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ, ടോം ലാഥം (176), ഹെന്റി നിക്കോള്‍സ് (162), ഗ്രാന്‍ഡ്ഹോം (71), ജീത് റാവല്‍ (74) എന്നിവരുടെ ഇന്നിങ്സാണ് ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!