ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കുമെതിരെ വംശീയാധിക്ഷേപം; ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് താക്കീത്

Published : Dec 28, 2018, 06:24 PM ISTUpdated : Dec 28, 2018, 06:27 PM IST
ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കുമെതിരെ വംശീയാധിക്ഷേപം; ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് താക്കീത്

Synopsis

മെല്‍ബണ്‍ ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിനങ്ങളിലാണ് വംശീയാധിക്ഷേപം അരങ്ങേറിയത്. എംസിജിയിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലുണ്ടായിരുന്ന കാണികള്‍ വിസ കാണിക്കാന്‍ ഇന്ത്യന്‍ ആരാധകരോട് ആക്രോശിച്ചിരുന്നു.  

മെല്‍ബണ്‍: ഇന്ത്യന്‍ താരങ്ങളെയും ആരാധകരെയും വംശീയമായി അധിക്ഷേപിച്ച മെല്‍ബണിലെ കാണികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താക്കീത്. മെല്‍ബണ്‍ ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിനങ്ങളിലാണ് വംശീയാധിക്ഷേപം അരങ്ങേറിയത്. എംസിജിയിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലുണ്ടായിരുന്ന കാണികള്‍ വിസ കാണിക്കാന്‍ ഇന്ത്യന്‍ ആരാധകരോട് ആക്രോശിച്ചിരുന്നു.

വംശീയാധിക്ഷേപം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ദ്യശ്യങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിക്‌ടോറിയ പൊലിസിനും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ടെന്നും ഒരു ക്രിക്കറ്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിക്‌ടോറിയ പൊലിസും സ്റ്റേഡിയം സുരക്ഷാവിഭാഗവും കാണികളുടെ പെരുമാറ്റം നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതാദ്യമായല്ല മെല്‍ബണിലെ കാണികള്‍ വംശീയാധിക്ഷേപത്തിന് പഴി കേള്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2005ലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ പേസര്‍ ആന്ദ്രേ നെല്ലിനെതിരെ വംശീയാധിക്ഷേപം ഉയര്‍ന്നത് വലിയ വിവാദമായിരുന്നു. അന്നും കാണികള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിന്‍റെ സെഞ്ചുറിക്ക് മിച്ചലിലൂടെ മറുപടി, രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒപ്പം
ധോണിക്കുപോലുമില്ലാത്ത റെക്കോര്‍ഡ്, ന്യൂസിലന്‍ഡിനെതിരെ ആദ്യം, ചരിത്രനേട്ടവുമായി കെ എല്‍ രാഹുല്‍