മാര്‍ഷിനെ വീഴ്ത്തിയ 'സ്ലോബോള്‍ യോര്‍ക്കര്‍'; അത്ഭുത ബോള്‍ തന്ത്രത്തിന് പിന്നിലാരെന്ന് വെളിപ്പെടുത്തി ബുംറ

By Web TeamFirst Published Dec 28, 2018, 3:59 PM IST
Highlights

ബുംറയുടെ സ്ലോബോള്‍ യോര്‍ക്കറിന് മുന്നില്‍ ക്രിക്കറ്റ് ലോകം അത്ഭുതപെട്ട് നില്‍ക്കുകയാണ്.  ആക്ഷനില്‍ ഒരു മാറ്റവും വരുത്താതെയുള്ള സ്ലോ യോര്‍ക്കറിന് മുന്നില്‍ മാര്‍ഷ് സാഷ്ടാംഗം പ്രണമിച്ചു. ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാകുന്ന ആ സ്ലോബോള്‍ യോര്‍ക്കര്‍ തന്‍റെ തന്ത്രമല്ലെന്ന വെളിപ്പെടുത്തലുമായി ബുംറ തന്നെ രംഗത്തെത്തിയിരിക്കുകയാണ്

മെൽബൺ: ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിക്കാനിറങ്ങിയ ടീം ഇന്ത്യ മൂന്നാം ടെസ്റ്റില്‍ വിജയം സ്വപ്നം കാണുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേയിലയുടെ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യന്‍ കുതിപ്പിന് പിന്നിലെ ശക്തി കേന്ദ്രം. ഓസീസ് ടീം 151 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 33 റണ്‍സ് വഴങ്ങിയാണ് ബുംറ ആറ് പേരെ കൂടാരത്തിലെത്തിച്ചത്.

ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായത് ഷോണ്‍മാര്‍ഷിനെ പുറത്താക്കിയ പന്താണ്. ബുംറയുടെ സ്ലോബോള്‍ യോര്‍ക്കറിന് മുന്നില്‍ ക്രിക്കറ്റ് ലോകം അത്ഭുതപെട്ട് നില്‍ക്കുകയാണ്.  ആക്ഷനില്‍ ഒരു മാറ്റവും വരുത്താതെയുള്ള സ്ലോ യോര്‍ക്കറിന് മുന്നില്‍ മാര്‍ഷ് സാഷ്ടാംഗം പ്രണമിച്ചു. ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാകുന്ന ആ സ്ലോബോള്‍ യോര്‍ക്കര്‍ തന്‍റെ തന്ത്രമല്ലെന്ന വെളിപ്പെടുത്തലുമായി ബുംറ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വേഗവും സ്വിംഗും നിറഞ്ഞ പന്തുകള്‍ മാർഷ് സമര്‍ത്ഥമായി പ്രതിരോധിക്കുന്നത് കണ്ട രോഹിത് ശര്‍മ്മയാണ് സ്ലോ ബോള്‍ യോര്‍ക്കര്‍ എറിയാന്‍ നിർദ്ദേശിച്ചതെന്ന് ബുംറ വ്യക്തമാക്കി. മൂന്നാം ദിനത്തെ കളി പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബുംറ ഇക്കാര്യം വ്യക്തമാക്കിയത്.

click me!