
മെല്‍ബണ്‍: വേഗം കുറഞ്ഞ പിച്ചുകളില്‍ റിവേഴ്‌സ് സ്വിങ് എറിയാന്‍ തന്നെ പഠിപ്പിച്ചത് രഞ്ജി ട്രോഫി മത്സരങ്ങളാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംമ്ര. മെല്‍ബണില്‍ പന്തെറിയുമ്പോള്‍ പിച്ചിന് വേഗക്കുറവുണ്ടായിരുന്നു. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ തുടങ്ങിയതോടെ കളി കയ്യിലായതായി ബൂംമ്ര പറഞ്ഞു. സമാനമായ ഇന്ത്യന്‍ പിച്ചുകളിലെ ഫസ്റ്റ് ക്ലാസ് മത്സരപരിചയമാണ് ഗുണമായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റ് വീഴ്ത്തിയ ശേഷമാണ് ബൂംമ്രയുടെ പ്രതികരണം. ആദ്യ ഇന്നിംഗ്സില്‍ 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ ബൂംമ്രയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ 151ല്‍ തളച്ചത്. ബൂംമ്രയുടെ കരിയറിലെ മികച്ച ബൗളിംഗ് പ്രകടനമാണിത്. 1985നുശേഷം ഓസീസില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടവും ബൂംമ്രയുടെ പേരിലായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!