റെക്കോര്‍ഡുകള്‍ തകര്‍ത്ത് മാരക ബൗളിംഗ്; ബൂംമ്രയ്ക്ക് കോലിയൊരുക്കിയത് വേറിട്ട ആദരം!

By Web TeamFirst Published Dec 28, 2018, 10:12 PM IST
Highlights

പേസര്‍ ജസ്‌പ്രീത് ബൂംമ്രയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വേറിട്ട ആദരം. ഓസ്‌ട്രേലിയയെ എറിഞ്ഞുവീഴ്‌ത്തിയ ആറ് വിക്കറ്റ് നേട്ടത്തില്‍ ബൂംമ്രയെ...

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ചരിത്രമെഴുതിയ പേസര്‍ ജസ്‌പ്രീത് ബൂംമ്രയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വേറിട്ട ആദരം. ഓസ്‌ട്രേലിയയെ എറിഞ്ഞുവീഴ്‌ത്തിയ ആറ് വിക്കറ്റ് നേട്ടത്തില്‍ ബൂംമ്രയെ തന്‍റെ തൊപ്പിയൂരി തലകുനിച്ച് ആദരിക്കുകയായിരുന്നു കിംഗ് കോലി.

Stumps on Day 3 of the 3rd Test.

A total of 15 wickets have fallen today. After bowling Australia out for 151, are 54/5 in the second innings, lead by 346 runs.

Updates - https://t.co/xZXZnUvzvk pic.twitter.com/p74NK3LUKb

— BCCI (@BCCI)

വെറും 33 റണ്‍സ് വഴങ്ങിയാണ് മെല്‍ബണില്‍ ബൂംമ്ര ഓസീസിന്റെ ആറു വിക്കറ്റുകള്‍ പിഴുതത്. ബൂംമ്രയുടെ കരിയറിലെ മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്.
ജനുവരിയില്‍ ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതായിരുന്നു ഇതിനു മുമ്പ് ബൂംമ്രയുടെ മികച്ച ബൗളിംഗ്.

ഒരു കലണ്ടര്‍ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ബൂംമ്ര സ്വന്തം പേരിലാക്കി. 1985നുശേഷം ഓസീസില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടവും ബൂംമ്രയുടെ പേരിലായി. അരങ്ങേറ്റ വര്‍ഷത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന(45) ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബൂമ്ര സ്വന്തമാക്കി.

click me!