
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം നനസറുദ്ദീന്‍ ഷാ. പെര്‍ത്ത് ടെസ്റ്റിനിടെ കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് നസറുദ്ദീന്‍ ഷാ ഫേസ്ബുക്കില്‍ കുറിപ്പുമായെത്തിയത്. ലോകത്ത് ഏറ്റവും മോശം സ്വഭാമുള്ള ക്രിക്കറ്റ് താരമാണ് കോലിയെന്നാണ് നസറുദ്ദീന്‍ ഷാ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ... ''വിരാട് കോലി ലോകത്തെ മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയായ താരം കൂടിയാണ്. ക്രിക്കറ്റില്‍ കോലി പുറത്തെടുക്കുന്ന കഴിവുകളെല്ലാം അയാളുടെ അഹങ്കാരക്കൊണ്ടും മോശം സമീപനം കൊണ്ടും മുങ്ങിപ്പോവുകയാണ്. ഒരു കാര്യം കൂടി പറയട്ടെ. എനിക്ക് രാജ്യം വിട്ട് പോവാന്‍ ഉദ്ദേശ്യമില്ല.'' എന്നും പറഞ്ഞാണ് നസറുദ്ദീന്‍ ഷാ പോസ്റ്റ് നിര്‍ത്തുന്നത്.
മുന്‍പ് കോലി നടത്തിയ വിവാദ പരാമര്‍ശത്തിനുള്ള മറുപടി കൂടിയാണ് നസറുദ്ദീന്‍ ഷായുടെ കമന്റ്. നേരത്തെ, കോലിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ആരാധകനോട് കോലി രാജ്യം വിട്ട് പോവാന്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!