
പെര്‍ത്ത്: ടെസ്റ്റ് കരിയറില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. പെര്‍ത്ത് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ബൗള്‍ഡായതോടെയാണ് രാഹുല്‍ നാണംകെട്ടത്. ടെസ്റ്റില്‍ കൂടുതല്‍ തവണ രണ്ടിന്നിംഗ്സിലും ബൗള്‍ഡായ ഇന്ത്യന്‍ ഓപ്പണറെന്ന മോശം റെക്കോര്‍ഡാണ് രാഹുലിന് സ്വന്തമായത്.
ടെസ്റ്റില്‍ ഇത് മൂന്നാം തവണയാണ് രാഹുല്‍ ഇത്തരത്തില്‍ പുറത്താകുന്നത്. ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ് മുന്‍പ് മൂന്ന് തവണ രണ്ടിന്നിംഗ്സിലും ബൗള്‍ഡായ ഇന്ത്യന്‍ ഓപ്പണര്‍. ഗവാസ്‌കര്‍ 125 മത്സരങ്ങളില്‍ നിന്നാണ് ഈ നാണക്കേടിലെത്തിയതെങ്കില്‍ രാഹുല്‍ 33 മത്സരങ്ങളില്‍ നിന്ന് ഇതാവര്‍ത്തിച്ചു എന്നതാണ് ചര്‍ച്ചയാകുന്നത്.
ആദ്യ ഇന്നിംഗ്സില്‍ പേസര്‍ ഹേസല്‍വുഡിന്‍റെ പന്തിലായിരുന്നു രാഹുല്‍ ബൗള്‍ഡായത്. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ സ്റ്റാര്‍ക്കാണ് രാഹുലിന്‍റെ സ്റ്റംപ് പിഴുതത്. രണ്ടിന്നിംഗ്സിലുമായി വെറും രണ്ട് റണ്‍സ് മാത്രമാണ് രാഹുലിന്‍റെ നേട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!