ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര; വിജയിയെ പ്രവചിച്ച് വാട്‌സണ്‍

Published : Dec 02, 2018, 10:56 PM ISTUpdated : Dec 02, 2018, 11:00 PM IST
ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര; വിജയിയെ പ്രവചിച്ച് വാട്‌സണ്‍

Synopsis

കാണികള്‍ക്ക് അവിസ്‌മരണീയ പരമ്പരയായിരിക്കും ഇത്. ഹോം ഗ്രൗണ്ടിന്‍റെ വലിയ ആനുകൂല്യം ഓസ്‌ട്രേലിയക്കുണ്ട്. ഇന്ത്യയുടേത് ലോകത്തെ ഏറ്റവും മികച്ച പേസ് നിരകളിലൊന്നാണ്...

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കിതെന്ന് ശരിവെച്ച് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍‍. നേരത്തെ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഇരു രാജ്യങ്ങളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ അനായാസം കഴിയില്ലെന്നും വാട്‌സണ്‍ പറഞ്ഞു. 

സ്റ്റീവ് സ്‌മിത്തിന്‍റെയും ഡേവിഡ് വാര്‍ണറിന്‍റെയും അഭാവം ഓസീസ് ബാറ്റിംഗ് ലൈനപ്പില്‍ വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ജയിക്കാന്‍ വേണ്ടത്ര റണ്‍സ് കണ്ടെത്താന്‍ മറ്റ് ഓസീസ് താരങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഹോം ഗ്രൗണ്ടിന്‍റെ വലിയ ആനുകൂല്യം ഓസ്‌ട്രേലിയക്കുണ്ട്. സ്വന്തം നാട്ടില്‍ ഏറെ തോല്‍വികള്‍ ഓസ്‌ട്രേലിയ വഴങ്ങിയിട്ടില്ല. അതിശക്തമായ ബൗളിംഗ് നിരയാണ് തങ്ങളുടേത്. 

ഇന്ത്യയുടേത് ഏറ്റവും മികച്ച പേസ് നിരകളിലൊന്നാണ്. ബൂംമ്രയുടെ പന്തുകള്‍ ഓസീസ് ബാറ്റ്സ്‌മാന്‍മാര്‍ക്ക് ഒരു പരീക്ഷണമായിരിക്കും. ഇന്ത്യന്‍ ബാറ്റിംഗ് നിരയും കരുത്തുറ്റതാണ്. നായകന്‍ വിരാട് കോലിയായിരിക്കും ബാറ്റിംഗിന്‍റെ നെടുംതൂണ്‍. ഒട്ടേറെ വിസ്‌മയ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. എന്തായാലും കാണികള്‍ക്ക് അവിസ്‌മരണീയ പരമ്പരയായിരിക്കും ഇതെന്ന് മുന്‍ താരം പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്
തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം