ഇന്ത്യയെ വീഴ്‌ത്തുക ഇങ്ങനെ; തന്ത്രങ്ങള്‍ വെളിപ്പെടുത്തി ഓസീസ് താരം

By Web TeamFirst Published Dec 2, 2018, 10:07 PM IST
Highlights

പതിവില്‍നിന്ന് വ്യത്യസ്തമായി വാക്ക്പോരിന് പകരം അക്രമണോത്സുക ശരീരഭാഷയിലൂടെ ഇന്ത്യയെ നേരിടാനാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത് എന്നാണ് ഹെഡിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്...

അഡ്‌ലെയ്‌ഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസ് ത്രയമായിരിക്കും(സ്റ്റാര്‍ക്ക്, കമ്മിണ്‍സ്, ഹെയ്‌സല്‍വുഡ്) ഓസ്‌ട്രേലിയയുടെ തുറപ്പുചീട്ടെന്ന് ട്രവിസ് ഹെഡ്. പതിവില്‍നിന്ന് വ്യത്യസ്തമായി വാക്ക്പോരിന് പകരം അക്രമണോത്സുക ശരീരഭാഷയില്‍ ഇന്ത്യയെ നേരിടാനാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത് എന്നാണ് ഹെഡിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

വാക്ക്പോര് മോശമാണ്. ഇന്ത്യക്കെതിരെ ശരീര ഭാഷയില്‍ തങ്ങളുടെ അക്രമണോത്സുകത കാട്ടാനാണ് ശ്രമം. സ്റ്റാര്‍ക്കിന് 150 കി.മി വേഗതയില്‍ പന്തെറിയാനാകും. കമ്മിണ്‍സും ഹെയ്‌സല്‍വുഡും ലെങ്തുകൊണ്ട് നേരിടും. ഇതേ അക്രമണോത്സുകതയാണ് ബാറ്റിംഗിലും പിന്തുടരുക- സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഹെഡ് പറഞ്ഞു. 

ഫീല്‍ഡിലും ഓസീസ് താരങ്ങള്‍ അഗ്രസീവായിരിക്കും. പരമാവധി റണ്‍സ് സേവ് ചെയ്ത് ബാറ്റ്സ്‌മാന്‍മാരെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിടുന്നതായും 24കാരനായ താരം പറഞ്ഞു. ഡിസംബര്‍ ആറിന് അഡ്‌ലെയ്‌ഡിലാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. 

click me!