'ഇതിഹാസങ്ങള്‍ ഉപദേശിക്കേണ്ട ഗതികേടിലായി'; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പരിഹസിച്ച് ദാദ

By Web TeamFirst Published Dec 31, 2018, 7:29 PM IST
Highlights

ഓസീസ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിക്കെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ രൂക്ഷ പരിഹാസം. ചരിത്രത്തിലെ ഏറ്റവും മോശം ഓസീസ് സെലക്ഷന്‍ കമ്മിറ്റിയാണിതെന്നും...

കൊല്‍ക്കത്ത: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിക്കെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഒളിയമ്പ്. ചരിത്രത്തിലെ ഏറ്റവും മോശം ഓസീസ് സെലക്ഷന്‍ കമ്മിറ്റിയാണിതെന്നും നിര്‍ദേശങ്ങള്‍ നല്‍കാനായി ഇതിഹാസങ്ങള്‍ തങ്ങളുടെ ടീമിനെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യേണ്ട ഗതികേടിലുമാണെന്ന് ദാദ പരിഹസിച്ചു. ട്വിറ്ററിലാണ് ഓസീസ് വമ്പന്‍മാരുടെ കൊമ്പടിച്ച് ഗാംഗുലി പ്രതികരിച്ചത്. 

Australian cricket selection at its lowest ever .. greats have to put teams in their Instagram posts to give direction .... pic.twitter.com/yMnmXHdIfO

— Sourav Ganguly (@SGanguly99)

സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിനുള്ള ടീമിനെ നിര്‍ദേശിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി, സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയ സ്‌പിന്‍ ഓള്‍റൗണ്ടര്‍ മാര്‍നസ് ലാബൂഷാനെ ഉള്‍പ്പെടുത്തിയാണ് വോ ടീമിനെ പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത ഓള്‍റൗണ്ട്‍ മിച്ചല്‍ മാര്‍ഷിനെ നിലനിര്‍ത്തിയതും വോയുടെ ടീമിന്‍റെ സവിശേഷതയാണ്.   

click me!