
പെര്‍ത്ത്: പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തിലെ പിച്ചിന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെ നല്‍കിയത് ശരാശരി(ആവറേജ്) റേറ്റിംഗ്. അഡ്‌ലെയ്‌ഡ് പിച്ചിന് വെരി ഗുഡ് റേറ്റിംഗ് ലഭിച്ചപ്പോഴായിരുന്നു ഇത്. അപ്രതീക്ഷിത ബൗണ്‍സാണ് പെര്‍ത്ത് പിച്ചിന് കുറഞ്ഞ റേറ്റിംഗ് ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.
ഐസിസിയുടെ റേറ്റിംഗ് പുറത്തുവന്നതിന് പിന്നാലെ മുന്‍ താരങ്ങള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര് പ്രത്യക്ഷപ്പെട്ടു. ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയുമാണ് ട്വീറ്റുകളുമായി രംഗത്തെത്തിയത്.
വളരെ മികച്ചത്, മികച്ചത്, ശരാശരി, ശരാശരിയില്‍ താഴെ, മോശം എന്നിങ്ങനെയാണ് ടെസ്റ്റ് വേദികള്‍ക്ക് ഐസിസി നല്‍കുന്ന വിവിധ റേറ്റിംഗുകള്‍. പെര്‍ത്ത് ടെസ്റ്റില്‍ 146 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എട്ട് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ നഥാന്‍ ലിയോണായിരുന്നു മാന്‍ ഓഫ് ദ് മാച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!