
മെല്‍ബണ്‍: ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ അഷ്‌ടണ്‍ ടര്‍ണറാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ താരം. ബിഗ് ബിഷ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേര്‍സ് താരമായ ആഷ്‌ടണടിച്ച പന്ത് മെല്‍ബണിലെ ഡോക്ക്‌ലാന്‍ഡ് സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയില്‍ തട്ടി. മെല്‍ബണ്‍ റെനെഗേഡ്‌സിന്‍റെ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ പന്തിലായിരുന്നു സംഭവം. ചിലപ്പോള്‍ ഈ പന്ത് ഫീല്‍ഡറുടെ കൈകളില്‍ അവസാനിക്കുമായിരുന്നു.
എന്നാല്‍ റൂഫില്‍ തട്ടി പന്ത് മൈതാനത്ത് വീണതോടെ അംപയര്‍ സിക്‌സ് അനുവദിച്ചു. ആറ് റണ്‍സ് ലഭിച്ചതില്‍ ആഷ്‌ടണ്‍ അത്ര സന്തുഷ്ടനല്ല. ഇതൊരു മോശം നിയമമാണ്. പന്ത് റൂഫില്‍ തട്ടിയതാണ് തന്നെ രക്ഷിച്ചതെന്നും ആറ് റണ്‍സ് അനുവദിക്കുന്ന നിയമം നീതിയല്ലെന്നും താരം പറഞ്ഞു. ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമാണ് ആഷ്‌ടണ്‍. റൂഫില്‍ തട്ടിയാല്‍ ആറ് റണ്‍സ് അനുവദിക്കുന്ന നിയമം ഓസ്‌ട്രേലിയയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!