ഓസ്‌ട്രേലിയയില്‍ കോലി ഹാപ്പിയാണ്; ഇതാ മധുരമൂറും പുതുവത്സരാശംസ

Published : Dec 31, 2018, 10:19 PM ISTUpdated : Dec 31, 2018, 10:25 PM IST
ഓസ്‌ട്രേലിയയില്‍ കോലി ഹാപ്പിയാണ്; ഇതാ മധുരമൂറും പുതുവത്സരാശംസ

Synopsis

ഓസ്‌ട്രേലിയയില്‍ നിന്ന് ആരാധകര്‍ക്ക് ന്യു ഇയര്‍ ആശംസ നേര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു ആശംസ. 

സിഡ്‌നി: ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. 'ഓസ്‌ട്രേലിയയില്‍ നിന്നുള്ള ന്യു ഇയര്‍ ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നു, നല്ലൊരു വര്‍ഷം ആശംസിക്കുന്നു'. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കോലി ട്വിറ്ററില്‍ കുറിച്ചു. 

ടെസ്റ്റ് പരമ്പരക്കായി സിഡ്‌നിയിലുള്ള കോലി അനുഷ്‌കയ്ക്കൊപ്പം ന്യു ഇയര്‍ ആഘോഷിക്കുകയാണ്. മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത് കോലിയുടെ ന്യു ഇയര്‍ ആഘോഷത്തിന് ഇരട്ടിമധുരം നല്‍കുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ സിഡ്‌നിയിലും ജയിച്ച് ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ പരമ്പര ജയമാണ് പുതുവര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്. ജനുവരി മൂന്നിന് നാലാം ടെസ്റ്റ് ആരംഭിക്കും.

നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2018 ഇന്ത്യന്‍ നായകന്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ എന്ന പദവിയുമായാണ് കോലി 2019ലേക്ക് ബാറ്റേന്തുന്നത്. 69.81 ശരാശരിയില്‍ 2,653 റണ്‍സ് കോലി അടിച്ചുകൂട്ടി. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏകദിന ഡ്രീം ടീമിന്‍റെ നായകനായി കോലിയെ തെരഞ്ഞെടുത്തിട്ടുണ്ട്. 14 ഏകദിനങ്ങളില്‍ 133.55 ശരാശരിയില്‍ 1,200 റണ്‍സാണ് കോലി നേടിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഴയും വൈഭവും ചതിച്ചു, അണ്ടര്‍ 19 ലോകകപ്പ് സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി
ഐപിഎല്ലിലും ഇന്ത്യൻ ടീമിലും ഇനി പ്രതീക്ഷയില്ല, 31-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് മിസ്റ്ററി സ്പിന്നര്‍ കെ സി കരിയപ്പ