
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 151 റണ്‍സിനാണ് ഓസ്‌ട്രേലിയ പുറത്തായത്. ഇന്ത്യയുടെ 443 റണ്‍സ് പിന്തുടരവേ അഞ്ച് ഓസീസ് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാനായില്ല എന്നതും വിഖ്യാത ഓസീസ് ടീമിനെ നാണംകെടുത്തി.
'ക്രിക്കറ്റ് 360' അവതാരകനായ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് റോബര്‍ട്ട് ക്രഡോക്കിന്‍റെ വിലയിരുത്തലില്‍ ടി20 ക്രിക്കറ്റിന്‍റെ അതിപ്രസരമാണ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മോശം ബാറ്റിംഗിന്‍റെ കാരണങ്ങളിലൊന്ന്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ യുഗം ഓസ്‌ട്രേലിയയില്‍ അസ്തമിച്ചതായും ഇദേഹം പറയുന്നു.
എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനുണ്ടായ മാറ്റങ്ങളില്‍ ടി20 ക്രിക്കറ്റിനെ കുറ്റപ്പെടുത്തുന്നത് ദുര്‍ബലവാദമെന്നാണ് വൈറ്ററന്‍ കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ല പറയുന്നത്. ടി20 ലീഗുകളിലൊന്നായ ഐപിഎല്ലിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഇന്ത്യന്‍ ടീമെന്ന് ഭോഗ്‌ല പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!