
മെല്‍ബണ്‍: വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ അതിവേഗക്കാരനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. എന്നാല്‍ ചേതേശ്വര്‍ പൂജാര മെല്ലെയോടി റണൗട്ടായി പലതവണ കുപ്രസിദ്ധി നേടിയ താരവും. മെല്‍ബണ്‍ ടെസ്റ്റില്‍ ഇരുവരും ചേര്‍ന്നുള്ള നെടുനീളന്‍ ഒന്നാം ഇന്നിംഗ്സ് അതിനാല്‍ തന്നെ സംഭവബഹുലമായിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്സിലെ 120-ാം ഓവറില്‍ പാറ്റ് കമ്മിണ്‍സിന്‍റെ പന്തിലായിരുന്നു രസകരമായ സംഭവം. കമ്മിണ്‍സിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് പായിച്ച് കുതിച്ചു വിരാട് കോലി. മൂന്ന് റണ്‍സ് അനായാസം ഓടിത്തീര്‍ത്ത് നാലാം റണ്ണിനായി കോലി ഓടാനൊരുങ്ങി. എന്നാല്‍ സാവധാനം മൂന്നാം റണ്‍ ഓടിത്തീര്‍ക്കുന്നതേ ഉണ്ടായിരുന്നുള്ളു ഈ സമയം പൂജാര. കോലിയോട് നാലാം റണ്ണിനായി ഓടേണ്ടെന്ന പൂജാരയുടെ ആംഗ്യം കമന്‍റേറ്റര്‍മാരില്‍ ചിരിപടര്‍ത്തി.
കോലിയും പൂജാരയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 69 ഓവറില്‍ 170 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരുടെയും ബാറ്റിംഗ് ഇന്ത്യയെ 443 എന്ന മികച്ച സ്കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി പുറത്താകുമ്പോള്‍ പൂജാര 106 റണ്‍സും കോലി 82 റണ്‍സും എടുത്തിരുന്നു. പരമ്പരയില്‍ പൂജാരയുടെ രണ്ടാം സെഞ്ചുറിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!