ആരാധകരുടെ ഹൃദയങ്ങളില്‍ ജയിച്ച് ആര്‍ച്ചി; ഇന്ത്യന്‍ ടീമിനും കയ്യടി- വീഡിയോ

Published : Dec 30, 2018, 04:27 PM ISTUpdated : Dec 30, 2018, 04:29 PM IST
ആരാധകരുടെ ഹൃദയങ്ങളില്‍ ജയിച്ച് ആര്‍ച്ചി; ഇന്ത്യന്‍ ടീമിനും കയ്യടി- വീഡിയോ

Synopsis

മെല്‍ബണില്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കുന്നതായി ഈ കാഴ്‌ച്ച. പരാജയ ദുഃഖത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തലതാഴ്‌ത്തി നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ചിരിക്കുന്ന മുഖത്തോടെ ഹസ്തദാനം നല്‍കുകയായിരുന്നു അര്‍ച്ചി ഷില്ലര്‍.

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കി അര്‍ച്ചി ഷില്ലര്‍. ഞെട്ടിക്കുന്ന തോല്‍വിയില്‍ ഓസീസ് താരങ്ങളുടെ തല താണപ്പോള്‍ ചിരിക്കുന്ന മുഖത്തോടെ ഇന്ത്യന്‍ ടീമിനും മാച്ച് ഒഫീഷ്യല്‍സിനും ഹസ്തദാനം നല്‍കി മത്സരശേഷം ആര്‍ച്ചി.

പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ സഹനായകനായിരുന്നു ഈ എട്ട് വയസുകാരന്‍. ഇന്ത്യന്‍ താരങ്ങളും ടീം സ്റ്റാഫും വലിയ ബഹുമാനത്തോടെയാണ് ആര്‍ച്ചിക്ക് കൈ നല്‍കിയത്. ഇതില്‍ ഇന്ത്യന്‍ ടീമിനെ ആദം ഗില്‍ക്രിസ്റ്റും മിച്ചല്‍ ജോണ്‍സണ്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. മെല്‍ബണിലെ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കുന്നതായി ഈ കാഴ്‌ച്ച.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുപി വാരിയേഴ്സിനെ തൂത്തുവാരി ആര്‍സിബി, തുടര്‍ച്ചയാ രണ്ടാം ജയം, പോയന്‍റ് പട്ടികയില്‍ ഒന്നാമത്
മഴയും വൈഭവും ചതിച്ചു, അണ്ടര്‍ 19 ലോകകപ്പ് സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി