സതാംപ്‌ടണില്‍ ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത

Published : Aug 30, 2018, 03:31 PM ISTUpdated : Sep 10, 2018, 01:12 AM IST
സതാംപ്‌ടണില്‍ ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത

Synopsis

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്കായി അശ്വിന്‍ കളിക്കുന്നുണ്ട്  


സതാംപ്‌ടണ്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ക്രിസ് വോക്‌സിന് പകരം സാം കുരാനും, ഒല്ലി പോപ്പിന് പകരം മൊയിന്‍ അലിയും ഇംഗ്ലണ്ട് നിരയിലെത്തി. അഭ്യന്തര ക്രിക്കറ്റിലെ മികവാണ് അലിക്ക് തുണയായത്. എന്നാല്‍ മൂന്നാം ടെസ്റ്റിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങുന്നത്. പരിക്കില്‍ നിന്ന് മുക്‌തനായ അശ്വിന്‍ കളിക്കുന്നു എന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്.

വിരലിന് പരിക്കേറ്റ ബെയര്‍‌സ്റ്റോ ടീമില്‍ തുടരുമെങ്കിലും ബട്ട്‌ലറാണ് വിക്കറ്റിന് പിന്നില്‍ ഇംഗ്ലീഷ് ഗ്ലൗ അണിയുക. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം സതാംപ്ടണിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാകും. അതിനാല്‍ അതിനിര്‍ണായകമാണ് ഇരുടീമിനും മത്സരം. റോസ്ബൗൾ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റാണിത്. 

India:

Shikhar Dhawan, Lokesh Rahul, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Hardik Pandya, Rishabh Pant(w), Ravichandran Ashwin, Ishant Sharma, Mohammed Shami, Jasprit Bumrah

England:

Alastair Cook, Keaton Jennings, Joe Root(c), Jonny Bairstow, Ben Stokes, Jos Buttler(w), Moeen Ali, Sam Curran, Adil Rashid, Stuart Broad, James Anderson

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഗാര്‍ക്കര്‍ക്കും ഗംഭീറിനും ബാറ്റുകൊണ്ട് മറുപടി, ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് സര്‍ഫറാസും റുതുരാജും
നിരാശപ്പെടുത്തി സൂര്യകുമാറും ശിവം ദുബെയും, സർഫറാസിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി പാഴായി, പഞ്ചാബിനെതിരെ മുംബൈക്ക് നാടകീയ തോല്‍വി