ഇംഗ്ലണ്ട് രണ്ടും കല്‍പിച്ച്; മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Published : Aug 13, 2018, 10:18 PM ISTUpdated : Sep 10, 2018, 04:49 AM IST
ഇംഗ്ലണ്ട് രണ്ടും കല്‍പിച്ച്; മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Synopsis

മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ക്ക് മുന്‍പേ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്‍റെ തയ്യാറെടുപ്പ്. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ പരിഗണിച്ചില്ല.

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ജോ റൂട്ടിന്‍റെ നായകത്വത്തില്‍ രണ്ടാം ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ശനിയാഴ്‌ച്ച മുതല്‍ നോട്ടിംഹാമിലെ ട്രെന്‍റ് ബ്രിഡ്‌ജിലാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നാം മത്സരം. പരമ്പരയില്‍ 2-0ന് മുന്നിലാണ് ഇംഗ്ലണ്ടിപ്പോള്‍. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ പരിഗണിക്കാത്തതും ഓലി പോപ്പ് സ്ഥാനം നിലനിര്‍ത്തിയതുമാണ് ശ്രദ്ധേയം. 

തല്ലുകേസില്‍ ബ്രിസ്റ്റോള്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനാലാണ് സ്റ്റോക്‌സിനെ പരിഗണിക്കാതിരുന്നത്. എന്നാല്‍ ലോര്‍ഡ്‌സിലെ അരങ്ങേറ്റ മത്സരത്തില്‍ 28 റണ്‍സെടുത്ത പോപ്പിന് വീണ്ടും അവസരം നല്‍കുകയായിരുന്നു. ലോര്‍ഡ്‌സില്‍ അവസാന 11ല്‍ അവസരം ലഭിച്ചില്ലെങ്കിലും ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്കും പുതുമുഖ പേസര്‍ ജാമി പോര്‍ട്ടറിനും ഇക്കുറിയും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.  

ഇംഗ്ലണ്ട് ടീം

Joe Root (capt), Moeen Ali, James Anderson, Jonny Bairstow (wk), Stuart Broad, Jos Buttler, Alastair Cook, Sam Curran, Keaton Jennings, Ollie Pope, Jamie Porter, Adil Rashid, Chris Woakes

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം