'വാട്ട് എ സ്വിങ്'; ബ്രോഡിന്‍റെ പന്തില്‍ ഉത്തരമില്ലാതെ പൂജാര- വീഡിയോ

Published : Aug 12, 2018, 09:02 PM ISTUpdated : Sep 10, 2018, 02:58 AM IST
'വാട്ട് എ സ്വിങ്'; ബ്രോഡിന്‍റെ പന്തില്‍ ഉത്തരമില്ലാതെ പൂജാര- വീഡിയോ

Synopsis

ബ്രോഡിന്‍റെ ഇന്‍ സ്വിങറില്‍ കണ്ണുചിമ്മി പൂജാര. ലോകോത്തരം എന്ന് മാത്രമേ ഈ വിക്കറ്റിനെ വിളിക്കാനാവൂ. ദൃശ്യങ്ങള്‍ കാണാം...

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാര വന്‍മതിലാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. മൂന്ന് വിക്കറ്റ് നഷ്ടമായ സാഹചര്യത്തില്‍ 87 പന്തില്‍ 17 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന പൂജാര ഇന്ത്യയുടെ കൊഴിഞ്ഞുപോക്ക് തടയും എന്ന് തോന്നിപ്പിക്കുക സ്വാഭാവികം. എന്നാല്‍ ബ്രോഡിന്‍റെ 27-ാം ഓവറിലെ ലോകോത്തര ഇന്‍ സ്വിങര്‍ പൂജാരയുടെ വിധിയെഴുതി. 

ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്തില്‍ കുത്തിത്തിരിച്ചായിരുന്നു ബ്രോഡ് അഞ്ചാം അസ്‌ത്രം എയ്‌തത്. ഫ്രണ്ട് ഫൂട്ടില്‍ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച പൂജാരയുടെ ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് വിക്കറ്റിലേക്ക് തുളച്ചുകയറി. ലോകോത്തരം എന്ന് മാത്രം വിളിക്കാവുന്ന വിക്കറ്റ്. ഇതോടെ 289 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റിന് 50 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു. 

ബ്രോഡിന്‍റെ ലോകോത്തര വിക്കറ്റ് കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രക്ഷകരായി മുഹമ്മദ് അസറുദ്ദീനും ബാബാ അപരാജിതും, വിജയ് ഹസാരെയില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍
ബോക്സിംഗ് ഡേ ടെസ്റ്റില്‍ ആദ്യ ദിനം വീണത് 20 വിക്കറ്റുകള്‍, അടിയും തിരിച്ചടിയുമായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും