
ഓവല്‍: ഇംഗ്ലീഷ് ടെസ്റ്റ് ടീമിലെ സ്വിങ് കിംഗ് ജെയിംസ് ആന്‍ഡേഴ്‌സനാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഓവല്‍ ടെസ്റ്റില്‍ കെ.എല്‍ രാഹുലിനെ പുറത്തായ പന്ത് കണ്ടവര്‍ പറയുന്നു മാടമ്പള്ളിയിലെ മനോരോഗി സാം കുറനാണെന്ന്. മികച്ച രീതിയില്‍ ബാറ്റിംഗാരിംഭിച്ച ഓപ്പണര്‍ കെ.എല്‍ രാഹുലാണ് കുറന്‍റെ മാരക സ്വിങിന് മുന്നില്‍ മുട്ടമടക്കിയത്.
ഇടംകൈയന്‍ പേസറായ കുറന്‍ മികച്ച ലെങ്തില്‍ തൊടുത്ത വെടിയുണ്ട രാഹുലിന്‍റെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. വസീം അക്രത്തിന്‍റെ സ്വിങറുകള്‍ ഓര്‍മ്മിപ്പിച്ച ലക്ഷണമൊത്ത പന്ത്. പ്രതിരോധിക്കാന്‍ പോലും രാഹുലിന് അവസരം ലഭിച്ചില്ല എന്നു മാത്രമല്ല, ലൈന്‍ കൃത്യമായി പ്രവചിക്കാനുമായില്ല. പുറത്താകുമ്പോള്‍ 53 പന്തില്‍ നാല് ബൗണ്ടറി സഹിതമാണ് 37 റണ്‍സാണ് കെ.എല്‍ രാഹുല്‍ എടുത്തിരുന്നത്.
രാഹുലിനെ പുറത്താക്കിയ കുരാന്‍റെ പന്ത് കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!