
ലണ്ടന്‍: വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പോലൊരു താരത്തെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. ആദ്യ ഓവറുകളില്‍ തന്നെ എതിരാളികളുടെ ആത്മവിശ്വാസം തല്ലിക്കെടുത്താന്‍ വീരുവിനായിരുന്നു. അത്തരത്തിലൊരു മുന്‍നിര താരത്തെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ പരാജയത്തില്‍ സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പ്രതികരിക്കുകയായിരുന്നു വെങ്കിടേഷ് പ്രസാദ്.
ഇരുനൂറില്‍ താഴെ വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് വീരുവിനെ പോലൊരു താരത്തെ പ്രയോജനപ്പെടുക. വീരു തുടക്കത്തിലെ എതിരാളികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതോടെ മറ്റ് താരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം കോലിയില്‍ കൂടുതലായി ആശ്രയിക്കുകയാണ്. മറ്റ് താരങ്ങളും സംഭാവനകള്‍ നല്‍കേണ്ടിയിരിക്കുന്നു- പ്രസാദ് വ്യക്തമാക്കി. എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!