
തിരുവനന്തപുരം: ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പര തൂത്തുവാരുക ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുക. രാവിലെ ഒമ്പത് മണിക്കാണ് മത്സരം. ഇതുവരെ കളിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും ഇന്ന് അവസരം നല്‍കിയേക്കും.
കെ.എല്‍. രാഹുലിലും ഋഷഭ് പന്തിലുമാണ് ആരാധകരുടെ ശ്രദ്ധ. ഫോമിലില്ലാതെ ബുദ്ധിമുട്ടുന്ന രാഹുലിന് തിരിച്ചെത്തേണ്ടതുണ്ട്. പന്തിനാവട്ടെ ഒരു മികച്ച ഇന്നിങ്‌സ് കൂടി പുറത്തെടുത്താല്‍ സീനിയര്‍ ടീമില്‍ കയറിപ്പറ്റാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു പന്ത്. വിജയത്തിലേക്ക് നയിച്ചത് 73 റണ്‍സായിരുന്നു.
ഇന്ത്യ സാധ്യതാ ഇലവന്‍: കെ.എല്‍ രാഹുല്‍, ഋതുരാജ് ഗെയ്കവാദ്, റിക്ക് ഭുയി, അങ്കിത് ബാവ്‌നെ (ക്യാപ്റ്റന്‍), സിദ്ധേ,് ലാഡ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, രാഹുല്‍ ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍/ദീപക് ചാഹര്‍, നവ്ദീപ് സൈനി, ആവേഷ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!