കാര്യവട്ടം ഏകദിനം: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

By Web TeamFirst Published Jan 29, 2019, 1:41 PM IST
Highlights

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തില്‍ എന്ത്യ എയ്ക്ക് വിക്കറ്റ് നഷ്ടം. ഇംഗ്ലണ്ടിന്റെ 221നെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 4.2 ഓവറില്‍ ഒരു വിക്കറ്റിന് 15 എന്ന നിലയിലാണ്. ഋതുരാജ് ഗെയ്ക്കവാദി (0)ന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെ.എല്‍. രാഹുല്‍ (9), റിക്കി ഭുയി (2) എന്നിവരാണ് ക്രീസില്‍. ല്യൂയിസ് ഗ്രിഗറിക്കാണ് വിക്കറ്റ്. 

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തില്‍ എന്ത്യ എയ്ക്ക് വിക്കറ്റ് നഷ്ടം. ഇംഗ്ലണ്ടിന്റെ 221നെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 4.2 ഓവറില്‍ ഒരു വിക്കറ്റിന് 15 എന്ന നിലയിലാണ്. ഋതുരാജ് ഗെയ്ക്കവാദി (0)ന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെ.എല്‍. രാഹുല്‍ (9), റിക്കി ഭുയി (2) എന്നിവരാണ് ക്രീസില്‍. ല്യൂയിസ് ഗ്രിഗറിക്കാണ് വിക്കറ്റ്. 

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഒല്ലി പോപ് (65), സ്റ്റീവന്‍ മുല്ലനി (58) എന്നിവരാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആറ് ഫോര്‍ അടങ്ങുന്നതായിരുന്നു പോപ്പിന്റെ ഇന്നിങ്‌സ്. നാല് ഫോറു രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മുല്ലനിയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സാം ബില്ലിങ്‌സ് 24 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഷാര്‍ദുല്‍ ഠാകൂര്‍ നാല് വിക്കറ്റ് നേടി. ദീപക് ചാഹര്‍ രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 

ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അങ്കിത് ബാവ്‌നെയാണ് ഇന്ത്യയെ നയിക്കുന്നത്. ടീം ഇങ്ങനെ: ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), റിക്കി ബുയി, അങ്കിത് ബാവ്‌നെ (ക്യാപ്റ്റന്‍), ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍, കെ.എല്‍. രാഹുല്‍, ജയന്ത് യാദവ്, ദീപക് ഹൂഡ, ആവേശ് ഖാന്‍, നവ്ദീപ് സൈനി, ഋതുരാജ് ഗെയ്കവാദ്.

click me!