തിരിച്ചടിച്ച് ന്യൂസിലന്‍ഡ് എ; ഇന്ത്യക്ക് ലീഡ്

Published : Nov 18, 2018, 05:17 PM IST
തിരിച്ചടിച്ച് ന്യൂസിലന്‍ഡ് എ; ഇന്ത്യക്ക് ലീഡ്

Synopsis

ന്യൂസിലന്‍ഡ് എയ്ക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് ഒമ്പത് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 467/8 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് എ മൂന്നാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് എയ്ക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് ഒമ്പത് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 467/8 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് എ മൂന്നാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

സെഞ്ചുറി നേടിയ റൂഥര്‍ഫോര്‍ഡ്(114) മൂന്നാം ദിനം തുടക്കത്തിലേ പുറത്തായെങ്കിലും വാലറ്റത്തിന്റെ ബാറ്റിംഗ് മികവിലാണ് ന്യൂസിലന്‍ഡ് എ ഇന്ത്യ എക്ക് ഒപ്പമെത്തിയത്. ന്യൂസിലന്‍ഡ് എക്കായി ക്ലീവര്‍(53), ബ്രേസ്‌വെല്‍(48), ജമൈസണ്‍(30), റാന്‍സ്(69), ടിക്നര്‍(30) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്കായി കെ ഗൗതം മൂന്നും ചാഹര്‍, സൈനി എന്നിവര്‍ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 33 റണ്‍സുമായി പൃഥ്വി ഷായും രണ്ട് റണ്ണുമായി മുരളി വിജയും ക്രീസില്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായാണ് ഇന്ത്യ എ ന്യൂസിലന്‍ഡില്‍ മൂന്ന് അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റുകള്‍ കളിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍