ധോണിയെ കാണികള്‍ കൂവി വിളിച്ചു; കോലി ചെയ്തത്

Web Desk |  
Published : Jul 15, 2018, 05:35 PM ISTUpdated : Oct 04, 2018, 03:05 PM IST
ധോണിയെ കാണികള്‍ കൂവി വിളിച്ചു; കോലി ചെയ്തത്

Synopsis

ഇന്ത്യ തോറ്റതില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പങ്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ധോണിയെ പ്രതിരോധിച്ച് കോലി

ലോര്‍ഡ്സ്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ 86 റണ്‍സിന് ഇന്ത്യ തോറ്റതില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പങ്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇന്നലെ തന്നെ ധോണിയെ ലോര്‍ഡ്സിലെ  ഇന്ത്യന്‍ ആരാധകര്‍ കൂവിവിളിച്ചു. 57 ബോളില്‍ നിന്ന് 38 റണ്‍സെടുത്ത താരത്തിന്‍റെ ബാറ്റിങ് പ്രകടനത്തെ കളിയാക്കിയാണ് ഇന്ത്യന്‍ ആരാധകര്‍ താരത്തെ കൂവിയത്.

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 10000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന നാലാം ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കരസ്ഥമാക്കിയിട്ടും ധോണിയെ കൂവിയത് ചില ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരേ നിശ്ചിത ഓവറില്‍ ഇന്ത്യയ്ക്ക് 236 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 

ലോക ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്‌സ്മാന്‍മരുണ്ടായിട്ടും ഇന്ത്യയുടെ പരാജയത്തെ തടയാന്‍ സാധിച്ചിരുന്നില്ല. അതേസമയം, ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കോലി രംഗത്തെത്തി. അദ്ദേഹം ഒരു മത്സരത്തില്‍ മികവിലേക്കുയരാതിരുന്നാല്‍ വന്‍ വിമര്‍ശനം ഉന്നയിക്കും. കളിക്കാരുടെ മികവ് എപ്പോഴും നമ്മള്‍ അംഗീകരിക്കണമെന്നും ചില സമയത്ത് അവര്‍ക്കതിന് സാധിച്ചില്ലെങ്കില്‍ ഇങ്ങനെ കൂവി വിളിക്കുകയല്ല വേണ്ടതെന്നും കോലി മത്സര ശേഷം തുറന്നടിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദിക്കും ഗില്ലുമല്ല, ടി20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാറിന്‍റെ പിന്‍ഗാമി ടീമിൽ പോലുമില്ലാത്ത ആ താരം, അഴിച്ചുപണിക്ക് ബിസിസിഐ
ഐപിഎല്‍ 2026: ഫിസ് എന്ന ഒറ്റയാൻ! 18 വർഷത്തില്‍ ആ പുരസ്ക്കാരം നേടിയ ഒരേയൊരു വിദേശതാരം