ചരിത്രത്തില്‍ ഒരേയൊരു വിദേശതാരത്തിന് മാത്രമെ ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അത് നേടാൻ കഴിഞ്ഞിട്ടുള്ളു

ചരിത്രത്തില്‍ ഒരേയൊരു വിദേശതാരത്തിന് മാത്രമെ ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അത് നേടാൻ കഴിഞ്ഞിട്ടുള്ളു. ഉയർന്ന് വരുന്ന യുവതാരങ്ങള്‍ക്കായി മാത്രമുള്ള പുരസ്ക്കാരം. എമേര്‍ജിങ് പ്ലെയർ ഓഫ് ദ സീസണ്‍.

കൃത്യമായ മാനദണ്ഡങ്ങളൊക്കെയുണ്ട് പുരസ്ക്കാര നിർണയത്തില്‍. പ്രായവും അന്താരാഷ്ട്ര ക്രിക്കറ്റിലെ സാന്നിധ്യവുമൊക്കെ പരിഗണിക്കപ്പെടും. അന്താരാഷ്ട്ര തലത്തില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അല്ലെങ്കില്‍ 20 ഏകദിനങ്ങള്‍, ഇങ്ങനെയായിരിക്കണം പരമാവധി പരിചയസമ്പത്ത്. ഐപിഎല്ലിലെ എടുത്താല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുൻപ് 25 മത്സരങ്ങളും.

ആദ്യവും അവസാനവുമായി ഒരു വിദേശതാരം ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയർ ആകുന്നത് 2016ലാണ്. ഓസ്ട്രേലിയയുടേയോ ഇംഗ്ലണ്ടിന്റെയോ വെസ്റ്റ് ഇൻഡീസിന്റെയോ ഒന്നും താരമായിരുന്നില്ല അത് സ്വന്തമാക്കിയതും.

ബംഗ്ലാദേശിന്റെ ഇടം കയ്യൻ പേസര്‍ മുസ്തഫിസൂര്‍ റഹ്മാൻ. അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു മുസ്‌തഫിസൂർ. ഹൈദരാബാദ് കിരീടം ചൂടിയ സീസണില്‍ 16 കളികളില്‍ നിന്ന് 17 വിക്കറ്റുകളായിരുന്നു നേട്ടം. പർപ്പിള്‍ ക്യാപ് പോരാട്ടത്തില്‍ അഞ്ചാം സ്ഥാനത്തും താരത്തിന് എത്താനായിരുന്നു.

മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിയും പുരസ്ക്കാരം നേടിയിട്ടുണ്ട്.

Powered By: