തുടര്‍ച്ചയായ കുതിപ്പിനുശേഷം ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി

By Web DeskFirst Published Aug 10, 2017, 6:51 PM IST
Highlights

സൂറിച്ച്: തുടര്‍ച്ചയായ മാസങ്ങളിലെ മുന്നേറ്റത്തിനുശേഷം ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിംഗില്‍ ഒരു റാങ്ക് താഴേക്ക് ഇറങ്ങിയ ഇന്ത്യ 97ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മാസം രാജ്യാന്തര മത്സരമൊന്നും കളിക്കാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

കോണ്‍കകാഫ് കപ്പില്‍ തിളങ്ങിയ കാനഡ അഞ്ച് റാങ്ക് മെച്ചപ്പെടുത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി. ജൂണ്‍ രണ്ടിന് നേപ്പാളിനെതിരെ ആണ് ഇന്ത്യ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. 341 റേറ്റിംഗ് പോയന്റുള്ള ഇന്ത്യയ്‌ക്ക് മുന്നില്‍ 345 റേറ്റിംഗ് പോയന്റുമായി സാംബിയ ആണ് ഉള്ളത്.

2015 മാര്‍ച്ചിലെ ഫിഫ റാങ്കിംഗില്‍ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രണ്ട് വര്‍ഷത്തിനിടെ 77 റാങ്കുകള്‍ മെച്ചപ്പെടുത്തിയാണ് കഴിഞ്ഞ 21 വര്‍ഷത്തിനിടയിലെ മികച്ച റാങ്കിംഗായ 96-ാം സ്ഥാനത്തെത്തിയത്.

അതേസമയം ലോക ചാംപ്യന്മാരായ ജര്‍മ്മനിയെ മറികടന്ന് ബ്രസീല്‍ ഒന്നാം റാങ്കിലെത്തി. അര്‍ജന്റീനയാണ് മൂന്നാം സ്ഥാനത്ത്. സ്വിറ്റ്സ‌ര്‍ലന്‍ഡ് നാലാമതും പോളണ്ട് അഞ്ചാമതുമാണ്. പോര്‍ച്ചുഗല്‍, ചിലെ, കൊളംബിയ, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകള്‍.

click me!