
ലണ്ടന്‍: ഇംഗ്ലിഷ് മണ്ണില്‍ ചരിത്രം കുറിക്കാനായി ഇന്ത്യ രണ്ടാം ഏകദിനത്തില്‍ പോരാടുകയാണ്. മത്സരം റൂട്ടിന്‍റെ സെഞ്ചുറി കൊണ്ട് ശ്രദ്ധേയമായി. അതിനിടയിലാണ് ഗ്യാലറിയില്‍ നിന്ന് മനോഹരമായൊരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ വൈറലായത്. മത്സരം കാണാനെത്തിയ യുവാവാണ് അടുത്തിരുന്ന പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പന്തെറിയുന്ന സമയത്തായിരുന്നു സംഭവം. പോരാട്ടം അവിടെ നില്‍ക്കട്ടെയെന്ന് കരുതി മനോഹരമായ പ്രണയാഭ്യാര്‍ത്ഥന ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ക്യാമറാമാന്‍. ലോര്‍ഡ്സിലെ വലിയ സ്ക്രീനില്‍ ഉടനടി ദൃശ്യങ്ങളെത്തിയതോടെ ഏവര്‍ക്കും ഹരം പിടിച്ചു. മൂന്നാം അംപയറുടെ സ്ഥാനത്തിരുന്നയാളുടെ കലാ വിരുത് കൂടിയായതോടെ പ്രണയം മനോഹരമായി.
ദൃശ്യത്തിന് പിന്നാലെ ഡി.ആര്‍.എസിന് സമാനമായി ഡിസിഷന്‍ പെന്‍ഡിംഗ് എന്ന് എഴുതിക്കാണിക്കുകയായിരുന്നു. യുവാവിന്‍റെ പ്രണയാഭ്യര്‍ത്ഥനയ്ക്ക് യുവതി കണ്ണിറുക്കിയതോടെ ഷീ സെഡ് യെസ് എന്ന് സ്ക്രീനില്‍ തെളിഞ്ഞു.
ഗ്യാലറിയിലിരുന്നവരെല്ലാം ഒരേ മനസ്സാല്‍ കയ്യടിച്ചു. പന്തെറിയാനെത്തിയ ഇന്ത്യന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചാഹലും മടിച്ചുനില്‍ക്കാതെ കൈയടിച്ചതോടെ രംഗം ശുഭമായി. ഗ്യാലറിയിലെ പ്രണയത്തിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!