ചാമ്പ്യൻസ് ലീഗ് കിരീടം നേടാന്‍ ആ ബാഴ്സ താരത്തെ ടീമിലെടുക്കണമെന്ന് യുവന്റസിനോട് റൊണാള്‍ഡോ

Published : Feb 03, 2022, 04:45 PM ISTUpdated : Mar 22, 2022, 07:19 PM IST
ചാമ്പ്യൻസ് ലീഗ് കിരീടം നേടാന്‍ ആ ബാഴ്സ താരത്തെ ടീമിലെടുക്കണമെന്ന് യുവന്റസിനോട് റൊണാള്‍ഡോ

Synopsis

പോർച്ചുഗൽ ദേശീയ ടീമിൽ തന്‍റെ സഹതാരമായ ഗോമസിനെ ടീമിലെടുക്കണമെന്ന് നേരത്തേ റയൽ മാഡ്രിഡിൽ കളിച്ചിരുന്നപ്പോഴും റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു.

മിലാന്‍: ബാഴ്സലോണയുടെ പോർച്ചുഗൽ താരം ആന്ദ്രേ ഗോമസിനെ യുവന്റസ് ടീമിൽ ഉൾപ്പെടുത്തണമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് കിരീടമെന്ന യുവന്‍റസിന്‍റെ സ്വപ്നം സാധ്യമാവാൻ ആന്ദ്രേ ഗോമസിനെപ്പോലെ മികച്ച കളിക്കാർ ആവശ്യമാണ്. ടീം വിടാനൊരുങ്ങുന്ന ബോസ്നിയൻ മിഡ്ഫീൽഡർ മിറാലെം പ്ജാനിച്ചിന് പറ്റിയ പകരക്കാരനാണ് ഗോമസെന്നും റൊണാൾഡോ യുവന്‍റസ് മാനേജ്മെന്‍റിനോട് പറഞ്ഞു.

1996ലാണ് യുവന്‍റസ് അവസാനമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്. ഇരുപത്തിനാലുകാരനായ ഗോമസ് വലൻസിയ, ബെൻഫിക്ക ക്ലബുകളിൽ കളിച്ചാണ് ബാഴ്സലോണയിൽ എത്തിയത്. പോർച്ചുഗൽ ദേശീയ ടീമിൽ തന്‍റെ സഹതാരമായ ഗോമസിനെ ടീമിലെടുക്കണമെന്ന് നേരത്തേ റയൽ മാഡ്രിഡിൽ കളിച്ചിരുന്നപ്പോഴും റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു.

34കാരനായ റൊണാൾഡോ ഈ മാസമാണ് റയലിൽ നിന്ന് യുവന്‍റസിൽ എത്തിയത്.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും